സൗദിയിൽ മലയാള പുസ്തക പ്രകാശനം ഡിസംബര്‍ ആറിന്: "വിശ്വപൗരൻ മമ്പുറം ഫസൽ ‍ തങ്ങൾ" - രചന: പിഎഎം ഹാരിസ്

New Update
fazal thangal

ജിദ്ദ: ദമ്മാം ചാപ്റ്റർ മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾചറൽ സ്റ്റഡീസ് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു.   

Advertisment

മലയാള പത്രപ്രവർത്തന രംഗത്ത് സംസ്ഥാനത്തും വിദേശത്തും  വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരൻ പി.എ.എം ഹാരിസ് രചിച്ച "വിശ്വപൗരൻ മമ്പുറം ഫസൽ തങ്ങൾ" എന്ന പുസ്തകമാണ് പ്രകാശിതമാകുന്നത്. ഡിസംബർ ആറ്, വൈകുന്നേരം എട്ടു മണിക്ക് ദമ്മാം ദാറുസ്വിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.

മലബാറിന്റെ സംഭവബഹുലമായ ചരിത്രം, വിശിഷ്ടമായ സംസ്‌കാരം, ജീവിത രീതി, കേരളത്തിലെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ പോരാട്ട വീര്യം തുടങ്ങിയ വിവിധ മേഖലകൾ സംബന്ധിച്ച പാരമ്പര്യം തലമുറകൾക്ക് പകരുകയും അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 ൽ കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച വേദിയാണ് മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾചറൽ സ്റ്റഡീസ്. രചയിതാവിന്റെ ഒമ്പതാമത്തെ പുസ്തകമാണ് "വിശ്വപൗരൻ - മമ്പുറം ഫസൽ തങ്ങൾ".

കേരള മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസപരവും ധൈഷണികവും സാംസ്‌കാരികവുമായ വളര്‍ച്ചക്കും വികാസത്തിനും സാരഥ്യം വഹിച്ച അഗ്രഗണ്യരായ രണ്ട് വ്യക്തികളാണ് മമ്പുറം സയ്യിദ് അലവി തങ്ങളും മകന്‍ സയ്യിദ് ഫസല്‍ തങ്ങളും.

19-ാം നൂറ്റാണ്ടില്‍ വിശ്വപൗരനായി വളർന്ന, അതുല്യ പ്രതിഭ മമ്പുറം സയ്യിദ് ഫസല്‍ തങ്ങളുടെ ബഹുമുഖ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ പുതിയ നൂറ്റാണ്ടിലെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കുകയാണ് തന്റെ ഒമ്പതാമത്തെ പുസ്തകത്തിലൂടെ മാതൃഭൂമി, മാധ്യമം, മലയാളം ന്യൂസ് (സൗദി), സൗദി ഗസറ്റ് (ഇംഗ്ലീഷ്) എന്നീ മീഡിയകളിൽ നിരവധി വര്ഷങ്ങളിലെ പ്രവർത്തന ചരിത്രമുള്ള നിലമ്പൂർ സ്വദേശി പി എ എം ഹാരിസ്.

Advertisment