ഇസ്രായേൽ സൈനികർ തമ്പടിച്ച കേന്ദ്രം ആക്രമിച്ച് ഏഴ് സൈനികരെ വകവരുത്തിയാതായി അൽഖുദ്‌സ് ബ്രിഗേഡുകൾ

New Update
brigades

അൽഖുദ്‌സ് ബ്രിഗേഡുകൾ

ജിദ്ദ: ദക്ഷിണ ഗസ്സയിലെ ഖാൻയൂനുസ് നഗരത്തിൽ ഹമാസ് പോരാളികൾ നടത്തിയ വിജയകരമായ ഒരു ആക്രമണത്തിൽ ഏഴ് ഇസ്രായേൽ സൈനികർക്ക് ജീവൻ നഷ്ടമായി. ഹാമാസിന്റെ സൈനിക വിഭാഗമായ അൽഖുദ്‌സ് ബ്രിഗേഡുകൾ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള ഒരു അപാർട്മെന്റ് "ടിബിജി" ഷെൽ ഉപയോഗിച്ച് ആക്രമിക്കുകയും അവിടെ തമ്പടിച്ചിരുന്ന ജൂതസൈനികരെ കൊന്നൊടുക്കുകയുമായിരുന്നു.

Advertisment

ഫലസ്തീനിലെ പോരാട്ട വിഭാഗമായ അൽജിഹാദുൽ ഇസ്‌ലാമിയുടെ സൈനിക വിങ് ആണ് സുറായാ അൽഖുദുസ് അഥവാ അൽഖുദുസ് ബ്രിഗേഡ്. ബുധനാഴ്ച കാലത്ത് മദ്ധ്യ ഗസ്സയിൽ ഒരു സൈനികൻ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യത്തെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ ഇതുവരെയായി മൊത്തം  564 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ഇയ്യിടെ വെളിപ്പെടുത്തിയെങ്കിലും യഥാർത്ഥ സംഖ്യ ഇതിലും എത്രയോ അധികമാണെന്നാണ് ഹമാസ് ഉൾപ്പെടയുള്ള ഫലസ്തീൻ പോരാളികളുടെ വാദം.

Advertisment