ജിദ്ദ: ബുധനാഴ്ച്ച മുതൽ ശനിയാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് സൗദി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസങ്ങളിൽ രാജ്യത്തെ പന്ത്രണ്ട് പ്രവിശ്യകളിൽ കലുഷിത കാലാവസ്ഥയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
മക്ക, മദീന, റിയാദ്, തബൂക്ക്, അസീർ, ജിസാൻ, അൽബാഹ, അൽജൗഫ്, ഹായിൽ, അൽഖസീം, വടക്കൻ അതിർത്തി, കിഴക്കൻ മേഖല എന്നീ പ്രവിശ്യകളിൽ ഇതായിരിക്കും കാലാവസ്ഥ. ഇടിയോടുകൂടിയുള്ള മഴവർഷം, ഉപരിതല കാറ്റ്, നേരിയ മഞ്ഞുവീഴ്ച, താഴ്ന്ന താപനില എന്നിവ ഏറ്റക്കുറച്ചിലുകളിലോടെ ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
മക്ക പ്രവിശ്യയിൽ ചൊവ്വ മുതൽ വെള്ളി വരെ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെനാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായ തോതിലായിരിക്കും, മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുകയും ചെയ്യും. പൊടിക്കാറ്റ്, വെള്ളമൊഴുക്ക്, ആലിപ്പഴ വർഷം, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ എന്നിവ കൊണ്ട് സജീവമായിരിക്കും കാലാവസ്ഥയെന്നും കേന്ദ്രം പുറത്തിറക്കിയ പ്രസ്താവന കൂട്ടിച്ചേർത്തു:
ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴം വരെ മക്ക അൽ മുഖറമ മേഖലയിൽ മഴ നേരിയതോ മിതമായതോ ആയിരിക്കും, സജീവമായ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ എത്തുകയും പൊടിയും പൊടിയും ഉണ്ടാക്കുകയും ചെയ്യും.
അതേസമയം, വിവിധ പ്രദേശങ്ങളിൽ വിവിധ തോതിലായിരിക്കും കാലാവസ്ഥ സജീവമായിരിക്കുക. കാറ്റിന്റെ വേഗത, മഴയുടെ ശക്തി തുടങ്ങിയവയെല്ലാം പല സമയങ്ങളിലായി പല നിലയിലും അവസ്ഥയിലുമായിരിക്കുമെങ്കിലും ഈ പ്രദേശങ്ങളിലെല്ലാം അടുത്ത നാല് ദിവസങ്ങളിലെ പൊതുവെയുള്ള അന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും അസ്ഥിരവും കലുഷിതവുമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.