/sathyam/media/media_files/sz928CneJn4NSqYUTvWI.jpg)
ജീ​സാ​ൻ (സൗദി അറേബ്യ): വി​വി​ധ കേ​സു​ക​ളി​ൽ പ്രതികളായി ദക്ഷിണ സൗദിയിലെ ജിസാനിൽ തടവുകാരായി കഴിയുന്ന ഇന്ത്യക്കാരെ പ്രതിനിധി സംഘം ജയിലുകളിൽ ചെന്ന് സന്ദർശനം നടത്തി. തടവകാരിൽ മലയാളികളും ഉൾപ്പെടുന്നു.
ജീ​സാ​ൻ മേഖലയിലെ ജീ​സാ​ൻ സെ​ൻ​ട്ര​ൽ ജ​യി​ൽ, ള​മ​ദ് സ​ബ് ജ​യി​ൽ എന്നിവിടങ്ങളിൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​വും നി​യ​മ പ​രി​ര​ക്ഷ​യും ഉ​റ​പ്പു വ​രു​ത്തു​കയെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ നടത്തിയ ജയിൽ സന്ദർശനത്തിന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഫൈ​സൽ നേതൃത്വം നൽകി.
ജീ​സാ​ൻ സെ​ൻ​ട്ര​ൽ ജ​യി​ൽ മേ​ധാ​വി കേണൽ ഉ​മ​ർ മു​ഹ​മ്മ​ദ് അ​ൽഹാ​മി​രി, ള​മ​ദ് സ​ബ് ജ​യി​ൽ മേ​ധാ​വി കേണൽ മു​ഹ​ദ്ദ​സി​സ് എന്നിവരുമായി കോ​ൺ​സു​ലേ​റ്റ് പ്ര​തി​നി​ധി ജ​യി​ൽ ഓ​ഫിസി​ൽ വെ​ച്ചു ച​ർ​ച്ച​ന​ട​ത്തി.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എന്നിവരുടെ ഉ​പ​യോ​ഗം അവയുടെ വില്പന തുടങ്ങിയ കുറ്റങ്ങളിൽ പ്രതികളാണ് ജയിലുകളിലുള്ള ഇന്ത്യക്കാരിൽ അധികപേരും. നി​ല​വി​ൽ ജീ​സാ​ൻ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 72 ഇ​ന്ത്യ​ൻ ത​ട​വു​കാ​രും ള​മ​ദ് സ​ബ് ജ​യി​ലി​ൽ 5 ഇ​ന്ത്യ​ൻ ത​ട​വു​കാ​രു​മാ​ണു​ള്ള​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
പൊ​തു​മാ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള യാ​ത്ര രേ​ഖ​ക​ൾ എ​ത്രെ​യും പെ​ട്ടെ​ന്ന് ശ​രി​യാ​ക്കി ന​ൽ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സം​ഘം ഉ​റ​പ്പു ന​ൽ​കി. സി സി ​ഡ​ബ്ല്യൂ ​എ അം​ഗ​ങ്ങ​ളും സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​മാ​യ ശം​സു പൂ​ക്കോ​ട്ടൂ​ർ, ഖാ​ലി​ദ് പ​ട്​ല, സ​യ്യി​ദ് ഖാ​ഷി​ഫ് എ​ന്നി​വരും സംഘത്തെ പിന്തുടർന്നു.