/sathyam/media/media_files/TXbarVvsFLAXH0Av1tcE.jpg)
ജി​ദ്ദ: പ്രമുഖ പ്രവാസി സംരംഭകനും അബീർ മെഡിക്കൽ ഗ്രൂപ്പ് സാരഥിയുമായ ആലുങ്കൽ മുഹമ്മദിന്റെ മാതാവ് കാ​ബ്ര​ൻ ഇ​ത്താ​ച്ചു​മ്മ (82) നി​ര്യാ​ത​യാ​യി. ജിദ്ദയിലുള്ള മക്കളുടെ കൂടെ താമസിച്ചു വരികയായിരുന്ന ഇത്താച്ചുമ്മയുടെ അന്ത്യം മക്കയിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു. ഭർത്താവ്: പ​രേ​ത​നാ​യ ആലു​ങ്കൽ അ​യ​മു ഹാ​ജി. മറ്റു മക്കൾ: അ​ബ്ദു​ൽ ഖാ​ദ​ർ, അ​ബ്ദു​ൽ റ​സാ​ഖ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​ൽ റഷീദ് (എല്ലാവരും ജിദ്ദയിൽ), നാ​ട്ടി​ലു​ള്ള അ​ഹ​മ്മ​ദ് കു​ട്ടി, ഫാ​ത്തി​മ (കാ​ട​പ്പ​ടി), പ​രേ​ത​നാ​യ കു​ഞ്ഞീ​ദ്.
ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് അ​സു​ഖ ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​യി​രു​ന്നു. മക്കയിലെ സൗദി നാഷണൽ ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അനന്തര നടപടികൾക്ക് ശേഷം മക്കയിൽ തന്നെ ഖബറടക്കി.
മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ചുള്ള ജനാസ നിസ്കാരത്തിന് ശേഷം ജന്നത് അൽമഅലാ ഖബറിടത്തിലായിരുന്നു സംസ്കാരം. ജിദ്ദയിൽ നിന്ന് സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും വിവിധ മേഖലകളിലുള്ളവരും ഉൾപ്പെടുന്ന വലിയൊരു ജനാവലി ജനാസ കർമങ്ങളിൽ സംബന്ധിച്ചു.