ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 15-മത് വാർഷികം ആഘോഷിക്കുന്നു

New Update
saudi pathamamthitta jilla sangamam

ജിദ്ദ: കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ജിദ്ദയിലെ  സാമൂഹിക മണ്ഡലങ്ങളിൽ  പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ  കൂട്ടായ്മ  ജെ പി എസ് (പത്തനംതിട്ട ജില്ലാ സംഗമം) 15-മത് വാർഷിക ആഘോഷം ആഘോഷിക്കുന്നു.  "അമൃതോത്സവം - 2024" എന്ന നാമധേയത്തിലുള്ള  ആഘോഷം മെയ് 3 വെള്ളിയാഴ്ച   ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   പരിപാടി  വൈകിട്ട് 6:30  ന് ആരംഭിക്കും.

Advertisment

കോൺസൽ മുഹമ്മദ് ഹാഷിം മുഖ്യാതിഥി ആയിരിക്കും

ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ അവാർഡ് ജേതാവും പിന്നണി ഗായികയുമായ ദുർഗ്ഗാ വിശ്വനാഥ്, പിന്നണി ഗായകൻ ജ്യോതിഷ് ബാബു, സംഗീത, സംവിധായകനും കീ-ഗിത്താറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, പിജെസ് ലേഡീസ് വിങ് ടീം അണിയിച്ചൊരുക്കുന്ന പ്രസിദ്ധ കവി കടമ്മനിട്ട രാമകൃഷ്ണന്റെ "കുറത്തി" എന്ന കവിതയുടെ കവിതാവിഷ്കാരം, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിക്കുന്ന `ഹിപ് ഹോപ്പ്' ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന ക്‌ളാസിക്കൽ / സെമി ക്‌ളാസിക്കൽ/ ഫ്യൂഷൻ തീം ഡാൻസ്, സ്രീത അനിൽകുമാർ അണിയിച്ചൊരുക്കുന്ന മോഹിനിയാട്ടം എന്നിവ പ്രോഗ്രാമിന്റെ ഭാഗമായി അരങ്ങിലെത്തും.

ഉല്ലാസ് കുറുപ്പ് മെമ്മോറിൽ അവാർഡ്

പിജെസ്സിന്റ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവർഡ് ഈ വർഷം ശബ്ദ മാസ്മരികതകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നജീബ് വെഞ്ഞാറൻമുടിന് നൽകുവാൻ തീരുമാനിച്ചു.

ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ്

പി ജെ എസ് ഫൗണ്ടർ മെമ്പർ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നില നിർത്തുന്നതിനായി ജിദ്ദയിലെ മലയാളി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം നൽകിവരുന്ന  മസൂദ് ബാലരാമപുരത്തിന് നൽകുവാൻ തീരുമാനിച്ചു.

എഡ്യൂക്കേഷൻ അവാർഡ്

പി ജെ എസ്  അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ്  ഷിബു ജോർജിന്റെ മകനും മുൻ ബാലജനവിഭാഗം പ്രെസിഡന്റുമായിരുന്ന ആരോൺ ഷിബുവിനും നൽകുവാൻ തീരുമാനിച്ചു.

ഓപ്പറേഷൻ കാവേരി - അനുമോദനം

2023-ൽ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന സമയത്തു കോൺസുലേറ്റുമായി ചേർന്ന് നടത്തിയ `ഓപ്പറേഷൻ കാവേരി' ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മനോജ് മാത്യു അടൂരിനെ അനുമോദിക്കാനും പത്തനംതിട്ട ജില്ലാ സംഗമം തീരുമാനിച്ചു.   നാട്ടിലേക്ക് പോകുന്ന മായിൻ കുട്ടിക്ക് യാത്രയയപ്പ് നൽകാനും തീരുമാനിച്ചു.

അലി റാവുത്തർ, ജോസഫ് വർഗീസ്, ജയൻ നായർ, സന്തോഷ് നായർ, അയൂബ് ഖാൻ പന്തളം, ഷറഫുദ്ദിൻ പത്തനംതിട്ട, വിലാസ് കുറുപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.

ജെ പി എസ് പതിനഞ്ചാം വാർഷികം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജോസഫ് വർഗീസ് (0546015620), ജയകുമാർ ജി.നായർ (0507535912); അയൂബ് ഖാൻ പന്തളം 0502329342 എന്നിവരിൽ നിന്ന് ലഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment