/sathyam/media/media_files/l2ixC1OgRJA9fELVm5Xt.jpg)
ജിദ്ദ: റിയാദിൽ നിന്ന് രണ്ടാഴ്ചകൾക്ക് മുമ്പ് കാണാതായ കന്യാകുർമാരി സ്വദേശിയെ സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവുമില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഒരു വർഷമായി ദക്ഷിണ സൗദിയിലെ നജ്‌റാൻ നഗരത്തിൽ ജോലി ചെയ്യുന്ന കന്യാകുമാരി, അരുമനൈ, തെറ്റി വിളൈ, മറുതര, വിലാഗം സ്വദേശി ജോൺ സേവിയർ ആണ് കാണാതായത്. നജ്‌റാനിൽ നിന്ന് കഴിഞ്ഞ ജൂലൈ 25ന് റിയാദിലെ സാപ്‌റ്റ്കൊ ബസ്സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു ജോണ് സേവിയർ. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നുമില്ല.
ഒരു സുഹൃത്തിനെ കാണാൻ റിയാദിലെത്തിയ ജോണിനെ സുഹൃത്ത് ചതിക്കുകയും അതിന്റെ മാനസികാഘാതത്തിൽ അപ്രത്യക്ഷനായതാവും എന്നാണ് നിഗമനം. റിയാദിലെ സുഹൃത്ത് ചതിച്ചെന്ന് ജോൺ നാട്ടിലെ മകനെ വിളിച്ച് അറിയിച്ചെന്ന് കുടുംബം പറഞ്ഞതായി സാമൂഹ്യ പ്രവർത്തകർ വിവരിച്ചു.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജോൺ സുഹൃത്ത് തന്നെ പറഞ്ഞതനുസരിച്ചായിരുന്നു സഹായം പ്രതീക്ഷിച്ച് റിയാദിലെത്തിയിരുന്നത്. എന്നാൽ, റിയാദില്‍ എത്തിയ ശേഷം സുഹൃത്തിനെ ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോള്‍ അയാൾ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നത്രെ.
ഇഖാമ നമ്പരിനായി സ്‌പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0530669529 എന്ന നമ്പരില്‍ അറിയിക്കണം.
സാമൂഹിക മാധ്യമങ്ങളില്‍ ജോണിനെ കുറിച്ച് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയാദിലെ ചിലയിടങ്ങളിൽ സാമൂഹ്യ പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും നിഷ്ഫലമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us