New Update
/sathyam/media/media_files/k8Lx3KW3QoSFU636Fdr4.jpg)
സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കുറഞ്ഞു തുടങ്ങി. വിവിധ ഇടങ്ങളിൽ മഴ പെയ്തതായി റിപ്പോർട്ട്. ചൂട് നിന്ന് ശൈത്യത്തിലേക്ക് കടക്കും എന്നാണ് കാലാവസ്ഥാ നിഗമനം.
Advertisment
നജ്റാൻ, അബഹ, മക്ക മദീന, ഹൈയിൽ അൽകെസീം, ദമാം തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥ മാറ്റമുണ്ടായതായും ചിലയിടങ്ങളിൽ മഴ തുടങ്ങിയതുമായും അറിയാൻ കഴിഞ്ഞു.
ഈത്തവണ ചൂട് വളരെ താമസിച്ചാണ് മാറി തുടങ്ങിയത്. ചൂട് സമയത്താണ് ഇവിടെ ഈത്തപ്പഴം വിളവെടുക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞു സീസൺ കച്ചവടവും സൗദി അറേബ്യയുടെ വിവിധ ഈത്തപ്പഴ കച്ചവട കേന്ദ്രങ്ങളിൽ കഴിഞ്ഞിരിക്കുകയാണ്.
കാലാവസ്ഥാ മാറ്റം വന്നതോടുകൂടി രാത്രികാല ഉല്ലാസ സഞ്ചാരങ്ങൾ, ബാർബിക് പാർട്ടികൾ, രാത്രികാല സൗഹൃദ ഒത്തുകൂടൽ എന്നിവ ബിസിനസ് രംഗത്തെ കൂടുതൽ മെച്ചപ്പെടുത്തും.