റിയാദ്: റിയാദ് സീസൺ ഭാഗമായി പ്രോഗ്രാമുകൾ നടക്കുന്ന വേദികളിൽ 60 വയസ്സ് തികഞ്ഞവർക്ക് പ്രവേശനം സൗജന്യമായി അനുവദിച്ചു. വിദേശികളായ 60 വയസ്സ് പൂർത്തിയായവർക്ക് തവക്കൽന ആപ്ലിക്കേഷൻ കാണിച്ചാൽ മതി.
/sathyam/media/media_files/2024/10/24/XnfBiTvOdzbWePp7j1hu.jpg)
റിയാദ് സീസൺ പ്രോഗ്രാമുകൾ റിയാദിന്റെ പല ഭാഗങ്ങളിലായി നടക്കുകയാണ്. ദിവസവും ലക്ഷക്കണക്കിന് വിദേശികളും സ്വദേശികളും റിയാദിന്റെ പലഭാഗങ്ങളിലും റിയാദ് സീസൺ പ്രോഗ്രാമുകൾ കാണുവാൻ എത്തിച്ചേരുകയാണ്. അവധി ദിവസങ്ങളിൽ മൂന്നരട്ടിയോളം ആളുകളാണ് ഇവിടെ എത്തുന്നത്.
/sathyam/media/media_files/2024/10/24/whiNJII5681GfXQTbvhU.jpg)
കാർണിവൽ സർക്കസ്സുകൾ, ഗുസ്തി മത്സരങ്ങൾ, ഇന്റർനാഷണൽ ഗായികമാർ പങ്കെടുക്കുന്ന പരിപാടികള്‍, മാജിക് കലാകാരന്മാർ, ലോകനിലവാരമുള്ള ആർട്ടിസ്റ്റുകൾ, വിവിധ രാജ്യങ്ങളുള്ള വിശിഷ്ടാതിഥികൾ എന്നിവര്‍ പങ്കെടുക്കുന്ന റിയാദ് സീസൺ മെഗാ മാമാങ്കം ആണ് പല വേദികളിലായി നടന്നുവരുന്നത്. ലേസർ ഷോ കലാകാരന്മാർ വേദിയില്‍ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു.
ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന ലക്ഷോപലക്ഷം ആൾക്കാർ റിയാദ് സീസണ് പുതുമ നൽകുകയാണ്.