റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ 'പ്രവാസി പരിചയ് ' സാംസ്കാരിക വാരാഘോഷത്തിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ഒത്തുചേരൽ ആയിരുന്നു ഓരോ ദിവസവും. നാലു സംസ്ഥാനങ്ങളുടെ പ്രവാസി പ്രതിനിധികളെയും സംസ്ഥാനങ്ങളുടെ കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഒത്തുചേരല്‍ നടന്നുവരുന്നത്.
/sathyam/media/media_files/2024/10/26/IQ27Hiuo10t83b9qgbWQ.jpg)
റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാനത്തുനിന്ന് വന്ന സൗദി അറേബ്യന്‍ പ്രവാസികള്‍ ഒത്തുചേര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് എംബസി ഓഡിറ്റോറിയത്തിൽ നാല് സംസ്ഥാനങ്ങളുടെ കലാസന്ധ്യയും അരങ്ങേറി.
കേരളത്തിന്റെ തനതായ കലാരൂപങ്ങളും ചെണ്ടമേളവും എംബസി അങ്കണത്തിലെ പരേഡിന് മാറ്റുകൂട്ടി. ഇന്ത്യൻ എംബസി അംബാസിഡർ ഡോ. അജാസ് ഖാന് കേരള പ്രവാസി സമൂഹത്തിന്റെ ആദരവ് സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സലീം മാഹി നൽകി ആദരിച്ചു.
/sathyam/media/media_files/2024/10/26/0xaWBoJSHTOiQKMGhDZg.jpg)
വിവിധ സംസ്ഥാന പ്രവാസികളുടെ ആദരവ് സംസ്ഥാനങ്ങളുടെ പ്രവാസി സംഘടനാ പ്രതിനിധികൾ നൽകി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾഅരങ്ങേറി. നിറഞ്ഞ ഓഡിറ്റോറിയത്തില്‍ വിവിധ ഗ്രൂപ്പുകൾ നടത്തിയ നൃത്ത നൃത്യങ്ങൾ ഹൃദയസ്പർശിയാക്കി മാറ്റി.
റസ്റ്റോറന്റുകൾ വിവിധ സംസ്ഥാനത്തിന്റെ ഭക്ഷണരീതികൾ പരിചയപ്പെടുത്തുകയും വന്നവർക്ക് വിതരണം ചെയ്യുകയും ചെയ്തു.