/sathyam/media/media_files/Biq3pBsfqmQ1wT7xZ437.jpg)
ജിദ്ദ: മതചിഹ്നങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും എതിരായുള്ള ഏതൊരു പ്രവൃത്തിയും അപലപനീയവും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്നും യുഎൻ പൊതുസഭ. ഇത് സംബന്ധിച്ച പ്രമേയം പൊതുസഭ ചൊവാഴ്ച പാസാക്കി. അതോടൊപ്പം, "രാജ്യാന്തര നിയമങ്ങളുടെ ലംഘനം" എന്ന പരാമർശം ഇല്ലാതാക്കാൻ യൂറോപ്യൻ യൂണിയന് വേണ്ടി സ്പെയിൻ സമർപ്പിച്ച ഭേദഗതി നിർദേശം പരാജയപ്പെടുകയും ചെയ്തു.
മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സംവാദവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പോരാടുന്നതിനുമുള്ള ശ്രമം എന്ന നിലയിൽ പൊതുസഭ ഇതേ തരത്തിലുള്ള പ്രമേയം 2019 ലും 2021 ലും പാസ്സാക്കിയിരുന്നു. എന്നിട്ടും വിദ്വേഷ നീക്കങ്ങൾ നിലച്ചില്ല. ഇയ്യിടെ സ്വീഡനിലെയും ഡെൻമാർക്കിലെയും അധികാരികളുടെ സമ്മതത്തോടെ വിശുദ്ധ ഖുർആൻ കത്തിക്കുകയും അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രമേയം.
അതേസമയം, ഖുറാൻ കത്തിച്ചതിൽ അപലപനീയമാണെന്നും എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന വ്യാജേന ഈ നടപടി തടയാൻ കഴിയില്ലെന്നും ഡെൻമാർക്കും സ്വീഡനും പറഞ്ഞു. പ്രമേയം പാസാക്കിയ അതേദിവസം തന്നെ കോപ്പൻഹേഗനിലെ ഈജിപ്ഷ്യൻ, തുർക്കി എംബസികൾക്ക് മുന്നിൽ നിരവധി ഇസ്‌ലാം വിരുദ്ധ തീവ്രവാദികൾ വിശുദ്ധ ഖുർആനിന്റെ കോപ്പികൾ കത്തിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us