/sathyam/media/media_files/O1aZMXkGku4d3sv9p9j0.jpg)
റിയാദ്: കേളി കലാ സാംസ്കാരികവേദി മുസാഹ്മിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പിഎം ജോർജിനും യൂണിറ്റംഗമായ ജെയ്ൻ തോമസിനും യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുസാഹ്മിയ യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് സാജു കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജെറി തോമസ് സ്വാഗതം പറഞ്ഞു. മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി സന്തോഷ്, ഏരിയ സെക്രട്ടറി നിസാർ റാവുത്തർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, ലിപിൻ പശുപതി, രക്ഷാധികാരി അംഗങ്ങളായ ഷാമോൻ, അനീസ് അബൂബക്കർ, നടരാജൻ, യൂണിറ്റ് സെക്രട്ടറി മുഹമ്മദലി, എക്സിക്യൂട്ടിവ് അംഗം വിജയൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നിർമ്മാണ മേഖലയിലെ തൊഴിലാളികളായ രണ്ടുപേരും കഴിഞ്ഞ 35 വർഷമായി പ്രവാസജീവിതം നയിക്കുന്നു. പ്ലംബിംഗ് ആൻഡ് ഇലക്ട്രിക്കൽ മേഖലയിൽ വൈദഗ്‌ത്യമുള്ള പിഎം ജോർജ് പത്തനംതിട്ട സ്വദേശിയും, വെൽഡറായ ജെയ്ൻ തോമസ് തൃശ്ശൂർ സ്വദേശിയുമാണ്.
പിഎം ജോർജിന് യൂണിറ്റ് സെകട്ടറി മുഹമ്മദലിയും ജെയ്ൻ തോമസിന് യൂണിറ്റ് പ്രസിഡന്റ് സാജു കുമാറും ഉപഹാരങ്ങൾ കൈമാറി. ജോർജ്‌ജും ജെയ്ൻ തോമസും യാത്രയയപ്പിന് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us