/sathyam/media/media_files/alGeQNxVKQOV1mIgHzUu.jpg)
ജിദ്ദ: സ്വീഡൻ, ഡെന്മാർക് എന്നിവിടങ്ങളിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചുണ്ടാവുന്ന പശ്ചാത്തലത്തിൽ ഒഐസി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ അടിയന്തര സ്വഭാവത്തിൽ സമ്മേളിക്കുന്നു. ജൂലൈ 31 തിങ്കളാഴ്ച ചേരുന്ന സമ്മേളനം സൂം സാങ്കേതികതയോടെയായിരിക്കും.
മത വിദ്വേഷവും അസഹിഷ്ണുതയും ഉണ്ടാകുന്ന ബോധപൂർവമായ നീക്കങ്ങൾ ആവർത്തിക്കുന്നതിൽ പ്രതികരിച്ചുകൊണ്ട് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നത് യോഗം ചർച്ച ചെയ്യും. പതിനാലാമത് ഇസ്‌ലാമിക ഉച്ചകോടിയുടെ അധ്യക്ഷൻ സൗദി അറേബ്യ, ഇറാഖ് എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ഐ സി യോഗം.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒഐസി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ അംഗരാജ്യങ്ങളുമായി നടത്തിവരുന്ന കൂടിയാലോചനകളുടെയും ഈ മാസം 2 ന് ജിദ്ദയിലെ ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ചേർന്ന ഒഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ തീരുമാനം നടപ്പിലാക്കുന്നതിന്റെയും ഭാഗം കൂടിയാണ് അടുത്ത വാരാദ്യം നടക്കാനിരിക്കുന്ന യോഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us