അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/LlhPoF92941gMyu5ijAz.jpg)
ജിദ്ദ: ഇനിയൊരാഴ്ച സൗദിയിലുള്ളവർ വിവരമറിയും. മലയോര മേഖലയായ ദക്ഷിണ പ്രവിശ്യ ഒഴികെ ഏതാണ്ട് മറ്റെല്ലായിടത്തും അന്തരീക്ഷ താപനില അമ്പത് ഡിഗ്രി മുട്ടിയേക്കും. നാളെ ആരംഭിക്കുന്ന വാരം ഉടനീളം ഇതായിരിക്കും സ്ഥിതിയെന്നാണ് സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
Advertisment
ഇപ്പോൾ തന്നെ സൗദിയിൽ ഏതാണ്ടെല്ലാ പ്രവിശ്യകളിലും കൂടിയ ചൂട് 45 നും 50 നും ഇടയിലാണ്. കിഴക്കൻ പ്രവിശ്യയിൽ താപനില 48 - 50 ഡിഗ്രിയ്ക്ക് ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം പറയുന്നു. ജിദ്ദ ഉൾപ്പെടുന്ന പശ്ചിമ പ്രവിശ്യയിലെ കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്.
അതേസമയം, മലയോര മേഖലയായ ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ ഘോര മഴ സംബന്ധിച്ച റെഡ് കാറ്റഗറി അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത് മുതലായ പ്രദേശങ്ങളിൽ മഴയായിരിക്കും കാലാവസ്ഥ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us