New Update
/sathyam/media/media_files/9ZS9MGldJe0kZpZqKvI9.jpg)
ജിദ്ദ: ദമ്മാമിൽ പുതിയ വിസയിലെത്തിയ മലയാളി ഉറങ്ങിക്കിടക്കേ മരണപ്പെട്ടു. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യ: സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ്), ഷാമിൽ മുബാറക്, സിയാജബിൻ.
Advertisment
ഹൃദയ സ്തംഭനമാണ് മരണ കാരണം. മൂന്നു ദിവസത്തിലധികമായി ഭർത്താവിനെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭാര്യ ആശങ്ക അറിയിച്ചതിനെ തുടർന്ന് സ്പോൺസർ നടത്തിയ അന്വേഷണത്തിനൊടുവിൽ താമസ സ്ഥലം തുറന്നു നോക്കിയപ്പോൾ അബ്ദുൽ റഷീദിനെ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി അബ്ദുൽ റഷീദ് ദമ്മാമിലെത്തിയിട്ട് രണ്ടാഴ്ച്ച ആവുന്നതേയുള്ളൂ. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us