/sathyam/media/media_files/f3FV2KNqhxZ78M6Royrx.jpg)
ജിദ്ദ: ജിദ്ദ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്ന രാഷ്ട്രീയ, ചരിത്ര, സാമൂഹിക, നേതൃത്വ വികസന പഠന കോഴ്സ് 'ലീഡ്' (ലീഡർഷിപ്പ് എക്സ്പ്ലൊറേഷൻ ആൻഡ് ഡവലപ്പ്മെൻറ്) സമാപിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി നീണ്ടു നിന്ന കോഴ്‌സിൻറെ പൂർത്തീകരണത്തിൻറെ ഭാഗമായി നടന്ന എഴുത്ത് പരീക്ഷയിൽ, അബ്ദുൽ കാദർ ചെർക്കള, യാസീൻ ചിത്താരി, നംഷീദ് എടനീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി വിജയിച്ചു. കോഴ്സ് കാലയളവിൽ നിർദ്ദിഷ്ട വിഷയങ്ങളിൽ പ്രഗത്ഭരെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസുകൾ നടന്നു. കെ എം ഇർഷാദ് ആയിരുന്നു കോഴ്സ് ഡയറക്ടർ.
ലീഡ് കോഴ്സിന്റെ ഭാഗമായവരെയും പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. വിജയിച്ചവർക്കുള്ള ഉപഹാരവും, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പിന്നീട് നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us