സൗദി: വിവിധ ജിസിസി രാജ്യങ്ങൾ ഡെലിവറി നടത്തുന്ന സ്കൂട്ടറുകളിൽ അപകട സാധ്യത കൂടുതലായി കണ്ടു തുടങ്ങി. കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെ റിക്രൂട്ട്മെന്റ് ചെയ്ത് സ്കൂട്ടറില്‍ ഡെലിവറി നടത്തുന്ന വിവിധ കമ്പനികൾ ജിസിസി രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്.
അടുത്തിടെ ഏറ്റവും കൂടുതൽ തൊഴിൽ പ്രതിസന്ധി ഉണ്ടായതും സ്കൂട്ടര്‍ ഡെലിവറി നടത്തുന്ന സാധാരണ തൊഴിലാളികൾക്കാണ്. കൃത്യമായ സമയക്രമം ഇല്ല. കൃത്യമായ ഫുഡ്, താമസം, സാലറി, മെഡിക്കൽ ട്രീറ്റ്മെന്റ് എന്നിവ കമ്പനികൾ പാലിക്കില്ല.
ഇന്ത്യൻ എംബസിയിൽ ദിവസവും അനേകം പരാതികളുമായി സ്കൂട്ടറിൽ ഡെലിവറി നടത്തുന്നവരാണ് എത്തുന്നത്. ചീറിപ്പായുന്ന കാറുകളുടെ ഇടയിൽ കൂടി, അപകട സാധ്യതയുള്ള വഴികളിൽ കൂടി സ്കൂട്ടറിൽ ഡെലിവറി നടത്തുന്ന ഇവര്‍ അപകട സാധ്യത മനസ്സിലാക്കാതെയാണ് ഡെലിവറി നടത്തുന്നത്.
ദിവസവും ഒട്ടനവധി അപകടങ്ങളുടെ റിപ്പോർട്ടുകള്‍ വരാറുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും മാനുഷിക മൂല്യവും നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകർ പറയുകയുണ്ടായി.