Advertisment

കേരളത്തിലേക്ക് ഡിസംബർ മാസം പത്തിനുശേഷം വിമാന ടിക്കറ്റ് റേറ്റുകൾ ഇരട്ടിയാകും

New Update
airline ticket rate hype

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഡിസംബർ പത്തിനുശേഷം നാട്ടിലേക്ക് അവധിക്കു പോകുന്ന വിമാനയാത്രക്കാർക്ക് വിമാന ടിക്കറ്റ് ഇരട്ടിയാകും എന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

Advertisment

ക്രിസ്മസ് അവധിക്കാലം ചിലവഴിക്കുന്നതിനുവേണ്ടി നാട്ടിലേക്ക് ഏറ്റവും കൂടുതൽ പോകുന്നത് ഹോസ്പിറ്റലിൽ ജോലിയെടുക്കുന്ന നേഴ്സ്മാരും ഡോക്ടർമാരും മറ്റു കുടുംബങ്ങളുമാണ്. അവധി സമയങ്ങളിൽ ഭീമമായ എയർലൈൻ ടിക്കറ്റ് റേറ്റ് വര്‍ധന സാധാരണ തൊഴിലാളികളുടെ നട്ടെല്ലൊടിക്കും. തുച്ഛമായ ദിവസത്തേക്ക് പോയി മടങ്ങുന്ന സമയത്താണ് വിമാന കമ്പനികൾ കഴുത്തറുപ്പൻ വിമാനനിരക്കുമായി എത്തുന്നത്. 

ഏറ്റവും കൂടുതൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളി യാത്രക്കാരാണ് വിമാന കമ്പനികളുടെ ഭീമമായ റേറ്റിൽ കുഴയുന്നത്. വിമാന ടിക്കറ്റ്റേറ്റുകൾ കൂട്ടിയും ലഗേജുകൾ വെട്ടി കുറച്ചും പല വിമാന കമ്പനികളും യാത്രക്കാരെ കുരുക്കുന്നു. ഇന്ത്യൻകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് പലപ്പോഴും എയർപോർട്ടിൽ എത്തുമ്പോഴായിരിക്കും യാത്രക്കാരെ വിമാനം റദ്ദായ കാര്യം അറിയിക്കുന്നത്.

airline ticket rate hype-2

യാത്രക്കാര്‍ക്ക് വിമാനം റദ്ദായാൽ നൽകേണ്ട ഒരു ആനുകൂല്യവും എയർ ഇന്ത്യ എക്സ്പ്രസ് നൽകാറില്ല. മറ്റു വിമാന കമ്പനികൾ വിമാനം റദ്ദാക്കിയാൽ വേണ്ട ആനുകൂല്യങ്ങൾ ചെയ്യാറുണ്ട്.

ഏതെങ്കിലും എമർജൻസിയായി യാത്ര ചെയ്യുന്ന യാത്രക്കാരെ ശ്രീലങ്ക എയർലൈൻസ് ഒരു ദിവസം ശ്രീലങ്കയിൽ ഏതെങ്കിലും കാരണവശാൽ യാത്ര മുടക്കി പിറ്റേ ദിവസങ്ങളിലായിരിക്കും കേരളത്തിൽ എത്തിക്കാനുള്ളത്.

ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസി അംബാസഡർമാര്‍ എന്നിവര്‍ക്കെല്ലാം  ഗൾഫ് മലയാളി ഫെഡറേഷൻ പരാതികൾ അയച്ചു.

സാധാരണക്കാരായ പ്രവാസികൾക്ക് ഭീമമായ വിമാന ടിക്കറ്റ് റേറ്റുകൾ ബജറ്റ് റേറ്റുകളിൽ ആക്കണം എന്നാവശ്യപ്പെട്ട് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, ജിസിസി ചെയർമാൻ റാഫി പാങ്ങോട് എന്നിവര്‍ പരാതികൾ നൽകി.

Advertisment