റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ റിയാദ് മെട്രോ ബുധനാഴ്ച രാവിലെ മുതൽ മൂന്ന് ലൈനുകളിലായി ആദ്യഘട്ടം ഓടിത്തുടങ്ങും. രണ്ടാംഘട്ടം ഡിസംബർ അവസാനത്തോടുകൂടി ഓടിത്തുടങ്ങും എന്ന് അധികൃതര്‍ അറിയിച്ചു.
12 വർഷത്തെ കാത്തിരിപ്പിന് വിരാമമായാണ് ബുധനാഴ്ച റിയാദിന്റെ നിരത്തുകളിൽ ഓടിത്തുടങ്ങുന്ന റിയാദ് മെട്രോ. 2013 -ല്‍ അബ്ദുള്ള രാജാവിന്റെ മന്ത്രിസഭാ കാലത്ത് ഇതിന് അംഗീകാരം കൊടുത്തതാണ്. കോവിഡ് കാലത്ത് മന്ദഗതിയിൽ ആയെങ്കിലും റിയാദ് മെട്രോ അതിവേഗം പൂർത്തീകരിക്കുകയായിരുന്നു.
മെട്രോയുടെ വരവോടെ റിയാദിലെ ട്രാഫിക് കുറയ്ക്കുവാനും യാത്രക്കാർക്ക് കൃത്യസമയങ്ങളിൽ ജോലി സ്ഥലങ്ങൾ എത്തിച്ചേരുവാനും കഴിയും. എല്ലാ മെട്രോ സ്റ്റേഷനിൽ നിന്നും മെട്രോ ബസ്സുകൾ നിലവിലുണ്ട്. ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ് മെട്രോ തുടങ്ങുമ്പോൾ ആഘോഷമാക്കുവാൻ ഇതുവരെ കാത്തിരുന്ന വിദേശികളും സ്വദേശികളും തയ്യാറെടുക്കുകയാണ്.
നിലവിൽ മൂന്ന് ലൈനുകളിലാണ് മെട്രോ ഓടി തുടങ്ങുന്നത്. ലോകത്തിലെ ദൈർഘമേറിയ മെട്രോ സർവീസ് ആയിരിക്കും റിയാദ് മെട്രോ. റിയാദിന്റെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളിൽ കൂടിയും ഭൂമിക്കടിയിൽ കൂടിയും മിക്ക ലൈനുകളും കടന്നുപോകുന്നുണ്ട്. നിലവിൽ 170 കിലോമീറ്റർ ദൈർഘ്യമാണ്.
ഇതോടെ യാത്ര എളുപ്പമാകുകയും ടൂറിസം പദ്ധതികൾക്ക് റിയാദ് മെട്രോയുമായി കൈകോർത്ത് കൂടുതൽ ഏരിയകളിൽ എളുപ്പത്തിൽ ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
റിയാദിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് മെട്രോ പദ്ധതിയിലൂടെ കൂടുതൽ ജനങ്ങളെ എത്തിക്കാൻ കഴിയും. ഇരുപത്തിരണ്ടര ബില്യൺ റിയാൽ ആണ് മുടക്കുമുതൽ. സോളാർ സംവിധാനം പല സ്റ്റേഷനിലുകളും നടപ്പിലാക്കി.
വിദേശികളുടെ തട്ടകമായ ബത്തഹയിൽ കൂടി മെട്രോ ഓടി തുടങ്ങും. വിദേശികൾ പ്രത്യേകിച്ച് മലയാളി സമൂഹം മെട്രോയുടെ ട്രിപ്പില്‍ തന്നെ യാത്രയ്ക്കായി ആവേശത്തോടെ തയ്യാറെടുക്കുകയാണ്..
ആദ്യ യാത്രയിൽ റിയാദ് മെട്രോയിൽ യാത്ര റിപ്പോർട്ട് ചെയ്യുന്നതിന് സത്യം ഓൺലൈൻ സൗദി ബ്യൂറോ പ്രതിനിധി റാഫി പാങ്ങോട് ബത്തഹ സ്റ്റേഷനിൽ നിന്ന് യാത്രക്കാരനായി റിപ്പോർട്ടിനായി ഉണ്ടാകും. മെട്രോ ഓടിത്തുടങ്ങിയാൽ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് യാത്രയ്ക്ക് പോകുന്ന യാത്രക്കാർക്ക് അനുഗ്രഹമായിരിക്കും.
നിലവിൽ റോഡ് ഗതാഗത തിരക്കുകൾ കൂടിയതുകൊണ്ട് കൃത്യസമയത്തിന് എയർപോർട്ടുകളിൽ എത്താൻ കഴിയില്ല എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച റിയാദ് മെട്രോയുടെ ആദ്യ യാത്ര.... ആശംസകളോടെ സത്യം ഓൺലൈൻ ന്യൂസ്.