സൗദി അറേബ്യയില്‍ വിസിറ്റിംഗ് വിസയിലും ഉംറ വിസയിലും വന്നിട്ട് തിരിച്ചു മടങ്ങാതെ നിൽക്കുന്നവർ ആയിരങ്ങൾ. തിരഞ്ഞു പിടിക്കുവാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. പിടിക്കപ്പെട്ടാൽ നിയമനടപടി

New Update
workers in soudi

സൗദി അറേബ്യ: ഉംറ വിസയിലും  മറ്റു വിസിറ്റിംഗ് വിസകളിലും സൗദി അറേബ്യയിൽ എത്തി മടങ്ങിപ്പോകാതെ നിൽക്കുന്ന പതിനായിരങ്ങൾ ഉണ്ട്. ഇവരെ കണ്ടെത്തി നാടുകടത്താന്‍ നിയമനടപടിയെടുക്കുന്നതിനുവേണ്ടി പ്രത്യേക സമിതിയെ ഉടൻ നിയമിക്കും.

Advertisment

ഉംറ, വിസിറ്റിംഗ് വിസകളിൽ വന്ന് നിയമപരമല്ലാത്ത ഭിക്ഷാടനം, തെരുവ് കച്ചവടം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ വർദ്ധിച്ചു വരുന്നതായി പരാതി ലഭിച്ചതോടെയാണ്  ഉടനെ നിയമനടപടിയെടുക്കുവാൻ ഉത്തരവിട്ടിരിക്കുന്നത്.

workers in soudi-2

നിയമപരമല്ലാതെ ഇവിടെ തങ്ങുന്നവരെ സംരക്ഷിക്കുന്നവരെയും അവർക്ക് വേണ്ട സപ്പോർട്ട് ചെയ്യുന്നവരെയും പിടിക്കപ്പെട്ടാൽ നാടുകടത്തുകയും ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കാൻ ആകാത്ത വിധം നിയമനടപടിയെടുക്കുമെന്നും  റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ട ഒട്ടനവധി ആളുകള്‍ വിസിറ്റിംഗ് വിസകളിലും ഉംറ വിസകളിലും വന്നവരാണ്. ഇവരില്‍ ഏറ്റവും കൂടുതൽ ആളുകള്‍ ബംഗ്ലാദേശ്, പാകിസ്ഥാൻ, സിറിയ, സുഡാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇന്ത്യയിൽ നിന്നുള്ള ഹൈദരാബാദ്, കാശ്മീർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരും ആണ്  ഭിക്ഷാടനത്തിൽ മുൻപന്തിയിൽ.

workers in soudi-3

പിടിക്കപ്പെട്ടാൽ ഇവരെ കൊണ്ടുവന്ന വ്യക്തികളെയും ഏജൻസികളെയും കരിമ്പട്ടിയിൽ പെടുത്തുമെന്നും റിപ്പോർട്ട്. ഉടനെ തന്നെ എല്ലാ താമസ സ്ഥലങ്ങളും കേന്ദ്രീകരിച്ച് നിയമപരമല്ലാതെ താമസിക്കുന്നവരെ പിടിക്കുവാനായി ഉത്തരവിട്ടിട്ടുണ്ട്.

Advertisment