/sathyam/media/media_files/2025/01/13/HDnkgV4TTmm90iDTNQIM.jpg)
റിയാദ്: സൗദി അറേബ്യയിലെ കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വാർഷികം 'ഒരുമയുടെ സ്‌നേഹോത്സവം 2025' എന്ന പേരിൽ ജനുവരി 17 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണി മുതൽ മലാസിലെ അൽ യാസ്മീൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.
റിയാദിലെ അനുഗ്രഹീത കലാകാരന്മാർ നേതൃത്വം നൽകുന്ന കലാസന്ധ്യയും വ്യത്യസ്തമാർന്ന കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടും.
ജീവകാരുണ്യ സാംസ്‌കാരിക രംഗത്തെ ചടുലമായ ഇടപെടലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഏവരുടെയും മനസ്സിൽ ഇടം പിടിച്ച ഒരു കൂട്ടം നിസ്വാർത്ഥ സേവകരുടെ അതിരുകളില്ലാത്ത ഈ സ്നേഹക്കൂട്ടായ്മയുടെ വാർഷിക ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ജിബിൻ സമദ് കൊച്ചി, കോഡിനേറ്റർ ബഷീർ സാപ്റ്റ്കോ, പ്രസിഡന്റ് സലിം വാലില്ലാപുഴ, ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, ട്രഷറർ
നിസാം കായംകുളം എന്നിവര്‍ അറിയിച്ചു.