കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദിലെ അൽ മനാഖ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച കുടുംബ സംഗമം 'വിന്റർ നൈറ്റ് 2025' ശ്രദ്ധേയമായി

New Update
kdpa celebration

റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെഡിപിഎ) കുടുംബ സംഗമം (വിന്റർ നൈറ്റ് 2025) സംഘടിപ്പിച്ചു. എക്സിറ്റ് 18 റിയാദിലെ അൽ മനാഖ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കുടുംബങ്ങൾക്കൊപ്പം വിവിധ കലാ പരിപാടികളോട് കൂടി ആഘോഷിച്ചു.

Advertisment

വിവിധ ഗാനങ്ങൾ ആലപിക്കാൻ കഴിവുള്ളവർക്ക്  അവസരമൊരുക്കിയും ആലാപന മികവ് കൊണ്ടും മറ്റും വേറിട്ട രീതിയിൽ നടന്ന സംഗമം ഏറെ ശ്രദ്ധേയമായി.

നൗഫൽ ഈരാറ്റുപേട്ട, ശ്രീലക്ഷ്മി, രജിത്, നിസ മാത്യൂസ്, റഫീഷ്, തോമാച്ചൻ, ബോണി ജെ, മുത്തലിബ് തുടങ്ങിയവർ അണിയിച്ചൊരുക്കിയ ഇമ്പമേറിയ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നു. ബോണി ജെ അവതരിപ്പിച്ച കോട്ടയം ക്വിസ്സ് പ്രോഗ്രാം വളരെയധികം ആസ്വാദ്യകരമായി. 

തുടർന്ന് അരങ്ങേറിയ സാംസ്‌കാരിക സമ്മേളനം പ്രസിഡണ്ട് ജോജി തോമസ് ഉത്ഘാടനം ചെയ്തു. കൂട്ടായ്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷാജി മഠത്തിൽ കെഡിപിഎ മുൻകാല പ്രവർത്തനങ്ങൾ ഉന്നയിച്ച് ആമുഖം അവതരിപ്പിച്ചു.

ഉപദേശക സമിതി അംഗങ്ങളായ ഡെന്നികൈപ്പനാനി, ബാസ്റ്റിൻ ജോർജ്ജ്, ബഷീർ സാപ്റ്റ്കോ, അബ്ദുൽസലാം, അജ്മൽ ഖാൻ ഈരാറ്റുപേട്ട എന്നിവർ 2025 ലെ പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ആശംസകൾ അറിയിച്ച് സംസാരിച്ചു. സമ്മാനങ്ങൾ ഡോ. ജയചന്ദ്രൻ വിതരണം ചെയ്തു.

ഭാരവാഹികളായ പ്രസിഡന്റ് ജോജി തോമസ്, സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട, റഫീഷ്, അഷ്‌റഫ് സി കെ, റസ്സൽ മഠത്തിപ്പറമ്പിൽ, രജിത് മാത്യു, ബിപിൻ മണിമല, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

2025 ലെ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കം കുറിച്ചതിന്റെ ഭാഗമായി പുതിയതായി അംഗത്വം എടുത്ത അംഗങ്ങളെയും കുടുംബത്തെയും സദസ്സിനു പരിചയപ്പെടുത്തി. 

കുടുംബ സംഗമത്തിൽ കൂട്ടായ്മയുടെ ഒരു വർഷത്തെ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് തുടക്കം കുറിച്ച പ്രോഗ്രാമിന് ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

റിയാദിലുള്ള  കോട്ടയം ജില്ലാ പ്രവാസികൾക്ക് കെഡിപിഎയും ആയി സഹകരിച്ചു പ്രവർത്തിക്കുവാൻ 0506827076 എന്ന നമ്പറിൽ വിളിക്കുക.

Advertisment