അഡ്വാൻസ്‌ഡ് മീഡിയ സംഗീത രാവ് "രാഗലയ 3" ജൂലൈ 17 ന്

New Update
advanced media musical night

ജിദ്ദ: സഹൃദയ സദസ്സിനെ ത്രസിപ്പിച്ച രണ്ട് പതിപ്പുകൾക്ക് ശേഷം രാഗലയ 3 മായി ജിദ്ദയിലെ അഡ്വാൻസ്ഡ് മീഡിയ. പ്രശസ്ത ഗായകര്‍ അവതരിപ്പിക്കുന്ന സ്വരരാഗ വിരുന്നിന് പുറമെ, കുട്ടികളുടെ നൃത്തപരിപാടികൾ കൂടി ഉൾപ്പെടുത്തി വർണാഭമാക്കിയിട്ടുള്ള "രാഗലയ 3"  ജൂലൈ 17 ന് സീസൺസ് റെസ്റ്റാറൻറ്റിലാണ് അരങ്ങേറുക.  

Advertisment

സീറ്റുകൾ പരിമിതമായണെന്നും അതിനാൽ സംഗീത ആസ്വാദകർ സീറ്റുകൾ   മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും മീഡിയ ഡയറക്ടർ അഷ്റഫ് അഴീക്കോട് അറിയിച്ചു.

താളവും മേളവും രാഗവും അരങ്ങു തകർത്ത അവിസ്മരണീയ സംഗീത സംഭവങ്ങളായിരുന്നു രാഗലയയുടെ മുൻ പതിപ്പുകൾ. കഴിഞ്ഞ മാസം അരങ്ങേറിയ രാഗലയ രണ്ടാം പതിപ്പിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്നും സംഘാടകർ വിവരിച്ചു.    

പ്രവാസ ജീവിതത്തിന്റെ വിരസത അകറ്റാൻ ഉപകരിക്കുന്ന അത്തരം പരിപാടികൾക്ക് വേണ്ടിയുള്ള സംഗീത പ്രേമികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് വൈകാതെ മറ്റൊരു "രാഗലയ" കൂടി സംഘടിപ്പിച്ചിരിക്കുന്നതെന്നും സംഘാടകർ വിവരിച്ചു.

എല്ലാവര്‍ക്കും കുളിര്‍ മഴയായാണ് അനുഭവപ്പെടുന്നത്. പ്രവാസത്തിന്റെ വിരസത അകറ്റാൻ ഇത്തരം പരിപാടികൾ ഏറേ സഹായകരമാണെന്ന വിലയിരുത്തൽ വ്യാപകമാണ്.

മൂന്നാം രാഗലയ പരിപാടി പ്രശസ്ത ഗായകരുടെ മനോഹര ഗാനങ്ങളും ശ്രീതാ അനിൽ കുമാർ ചിട്ടപ്പെടുത്തുന്ന മോഹന  നൃത്തനൃത്യങ്ങളും ഉൾപ്പെടുത്തി മുൻപതിപ്പുകളെക്കാൾ കൂടുതൽ ആസ്വാദകരാമായിരിക്കും.

sreetha anilkumar

ശ്രീത അനിൽ കുമാർ

കണ്ണഞ്ചിപ്പിക്കുന്ന എല്‍ഇഡി പശ്ചാത്തലത്തിൽ മറക്കാനാവത്ത ദൃശ്യ, ശ്രാവ്യ അനുഭവമായിരിക്കും മൂന്നാം രാഗലയമെന്ന് സംഘാടകര്‍ പറഞ്ഞു. 

ജിദ്ദയിലെ സാമൂഹിക, സംസ്കാരിക സംഘടനകളുടെ കൂടി പിന്തുണയോടെയാണ് അഡ്വാൻസ്ഡ് മീഡിയയുടെ "രാഗലയ" ഇതൾ വിരിയുന്നത്.

സിക്കന്തർ, അംജദ് ബെയ്ഗ്, റൈസ, ആയിശ, നാസർ മോങ്ങം, ഖമറുദ്ദീൻ തുടങ്ങി പ്രശസ്ത ഗായകർ സംഗീത രാവ് നയിക്കും. കൂടുതൽ വിവരങ്ങള്‍ക്കും സീറ്റുകൾ ബുക്ക് ചെയ്യാനും 0562634824, 0502792079, 0539112864, 0502563373 നമ്പറുകളിൽ ബന്ധപ്പെടാം.

Advertisment