സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി

author-image
സൌദി ഡെസ്ക്
New Update
keli farewell

റിയാദ്: സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കേളി കലാ സാംസ്കാരികവേദി മുസാഹ്മിയ ഏരിയ, ഖുവയ്യ യൂണിറ്റ് എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് കുമാർ നാട്ടിലേക്ക് മടങ്ങുന്നു. സുരേഷ് കുമാറിന് യൂണിറ്റ് തലത്തിൽ നൽകിയ യാത്രയയപ്പ് സ്നേഹാശംസകളുടെ ഊഷ്മളത അടയാളപ്പെടുത്തി. 

Advertisment

യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ശ്യാം സ്വാഗതം പറഞ്ഞു. മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീൻ, മുസാഹ്മിയ രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി നടരാജൻ, ഏരിയാ കമ്മിറ്റിയംഗം സുനിൽകുമാർ, യൂണിറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ മണി, വേലുബാബു, സക്കീർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

നിരവധി യുണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യാത്ര പോകുന്ന സുരേഷ് കുമാറിന് യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മൊമെൻ്റൊ കൈമാറി. സുരേഷ് കുമാർ നന്ദി പറഞ്ഞു.

Advertisment