മക്ക: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് സൗദിയിലെ ഖുലൈസ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന മലയാളി യുവാവ് സുഖം പ്രാപിച്ച് വരുന്നു. തിരൂര്‍, കൊടക്കല്‍ സ്വദേശിയും ജിദ്ദയിലെ ഒരു റൊട്ടി കമ്പനിയിൽ ജീവനക്കാരനുമായ വാല്‍പറമ്പില്‍ ഫിറോസ് ഖാൻ (33) ആണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഫിറോസ്ഖാനെ സൗദി ട്രാഫിക് വിഭാഗം അടുത്തുള്ള ഖുലൈസ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
സെയിൽസ് ജോലി നിർവഹിച്ചു കൊണ്ടിരിക്കെയാണ് അപകടത്തിനിരയായത്. സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന്, തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ദ്ധ ചിക്തസക്ക് മക്കയിലെ കിംങ്ങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചിക്ത്സ ലഭിക്കുന്നതിന് നിയമ പ്രശനം ഉള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു.
റസിഡന്‍സ് കാലാവധി കഴിഞ്ഞതും സ്വന്തം പേരില്‍ ഇന്‍ഷൂര്‍ ഇല്ലാത്തതും തുടര്‍ ചികിത്സക്ക് തടസ്സമായിരിക്കുകയാണ്. നിലവിലെ ഹോസ്പിറ്റലില്‍ വരുന്ന ഭീമമായ തുക ആള്‍ ജാമ്യം നിന്ന് ചികിത്സ അടിയന്തരമായി മുന്നോട്ട് കൊണ്ട് പോകുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.