വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രോവിന്‍സ് അംഗങ്ങള്‍ രാജ്യാന്തര - മേഖലാ നേതൃനിരയിലേക്ക്

author-image
സൌദി ഡെസ്ക്
New Update
wmc saudi

ദമ്മാം:  മലയാളികളുടെ  രാജ്യാന്തര കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ലിയു എം സി) അടുത്ത രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോൾ സൗദിയിലെ അൽഖോബാർ പ്രോവിന്സിലെ അംഗങ്ങൾ അഭിമാനകരമായ സ്ഥാനം അലങ്കരിക്കുകയാണ്.      

Advertisment

2025-27 കാലയളവിലേക്കുള്ള ഗ്ലോബല്‍ നേതൃ നിരയിലേക്ക് അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ മൂസ കോയ (ഗ്ലോബല്‍ സെക്രട്ടറി ജനറൽ), നജീബ് അരഞ്ഞിക്കല്‍ (ഗ്ലോബല്‍ ഫോറം ചെയര്‍മാന്‍ എഡ്യൂക്കേഷന്‍, ആര്‍ട്ട് & കള്‍ച്ചര്‍), അല്‍ഖോബാര്‍ പ്രൊവിന്‍സ് വനിതാ വിഭാഗം അംഗം ജമീലാ ഗുലാം ഫൈസല്‍ (ഗ്ലോബല്‍ വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍) എന്നിവർ ഡബ്ലിയു എം സിയുടെ സമുന്നത സ്ഥാനങ്ങളിൽ നിയമിതനായി.

ഇതിന് പുറമെ മിഡില്‍ ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ് ആയി അല്‍ഖോബാര്‍ പ്രൊവിന്‍സിലെ അഭിഷേക് സത്യൻ, മിഡില്‍ ഈസ്റ്റ് വിമന്‍സ് ഫോറം ട്രഷറര്‍ ആയി വനിതാ വിഭാഗം മെമ്പര്‍ രതി നാഗ എന്നിവരുടെ നിയമനവും പ്രോവിന്സിന് അഭിമാനം ചാർത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ആയി ഐസക് ജോണ്‍ പട്ടാണിപ്പറമ്പിൽ (ദുബായ്), പ്രസിഡന്റ് ആയി ബേബി മാത്യൂ സോമതീരം (തിരുവനന്തപുരം), ട്രഷറര്‍ ആയി തോമസ് ചെല്ലത്ത് (ഡാലസ്സ് യു എസ് എ), ഗുഡ്‌വിൽ അംബാസിഡര്‍ ആയി ജോണി കുരിവിള (ഒമാന്‍) എന്നിവരെയും തിരഞ്ഞെടുത്തു. എസ്തര്‍ ഐസക് (ദുബായ്) ആണ് ഗ്ലോബല്‍ വനിതാ കൗണ്‍സില്‍ പ്രസിഡന്റ്.

ബൈനിയല്‍ കോൺഫെറൻസിൽ അല്‍ഖോബാര്‍ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് മുഖ്യ രക്ഷാധികാരി മൂസ കോയ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഫൈസല്‍, പ്രസിഡന്റ് ഷമീം കാട്ടാകട, ട്രഷറര്‍ അജീം ജാലാലുദീന്‍, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍, മെമ്പര്‍മാരായ ലെനിന്‍ കുറുപ്പ്, റോയി വര്‍ഗീസ് വനിതാ വിഭാഗം പ്രസിഡന്റ് അനുപമ ദിലീപ്, വൈസ് പ്രസിഡന്റ് സുജാ റോയ് എന്നിവര്‍ സംബന്ധിച്ചു.

യു എ ഇ ലെ ഷാര്‍ജ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ബൈനിയല്‍ കോണ്‍ഫെറെന്‍സില്‍ വെച്ചാണ് രാജ്യാന്തര - മേഖലാ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബല്‍, റീജിണല്‍, പ്രൊവിന്‍സ് കമ്മിറ്റികള്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകള്‍ ഏറ്റെടുത്തു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സജീഷ് ജോസഫ് എം എൽ എ, മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍, എസ് എ സലിം, ഫൈസല്‍ കൊട്ടിക്കോളാന്‍, പുനലൂര്‍ സോമരാജന്‍, പോളണ്ട് കോയ, ഷംസുദ്ധീന്‍, നസീര്‍ വിളയില്‍, മാത്തുക്കുട്ടി കട്ടോൻ, ജെയിംസ് മാത്യു എന്നിവർ ഉൾപ്പെടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ്സ്, രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

മിഡില്‍ ഈസ്റ്റ് ഭാരവാഹികളായ സന്തോഷ് കേട്ടേത്ത്, വിനീഷ് മോഹന്‍, രാജീവ് കുമാര്‍, ജൂഡിൻ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Advertisment