ജിദ്ദ: നടപ്പ് മാസത്തെ അജ്‌വ ജിദ്ദയുടെ സംഗമം നാട്ടില്‍ നിന്നെത്തിയ പ്രഗത്ഭ പണ്ഡിതന്മാരുടെ സാന്നിധ്യവും സംസാരവും കൊണ്ട് അവിസ്മരണീയവും അനുഗ്രഹീതവുമായി.
ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അജ്‌വ എറണാകുളം ജില്ല അമീറും, പെരുമ്പാവൂര്‍ അല്‍ഫുര്‍ഖാന്‍ അക്കദമി പ്രിന്‍സിപ്പലുമായ ഹാഫിള് ടി എ മുഹമ്മദ് ഷാഫി അല്‍ അമാനി, അജ്‌വ കൊല്ലം ജില്ല രക്ഷാധിരി സുഹൈല്‍ അല്‍ അമാനി, അജ്‌വ സംസ്ഥാന സമിതിയംഗം മൂസ മുസ്ല്യാര്‍ മഞ്ചേരി എന്നിവരാണ് അജ്‌വ മാസാന്ത സംഗമത്തിന് വെളിച്ചം പകർന്നത്.
രക്ഷാധികാരി ഷറഫുദ്ധീന്‍ ബാഖവി, ട്രഷറര്‍ നൗഷാദ് ഓച്ചിറ, ജോ. സെക്രട്ടറിമാരായ മസ്ഊദ് മൗലവി, നിസാര്‍ കാഞ്ഞിപ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബൂബക്കര്‍ മങ്കട എന്നിവരെ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി ഷാള്‍ അണിയിച്ചും മൊമെന്‍റോ നല്‍കിയും ആദരിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/14/jiddah-aj-va-2025-07-14-12-45-58.jpg)
ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്‍റെ പ്രതിഫലം മാത്രം ആഗ്രഹിച്ചാകണമെന്നും അതില്‍ പ്രകടനപരമോ മറ്റോ ആയ എന്തെങ്കിലും വന്ന് പോകുന്നതിൽ ജാഗ്രത പാലിക്കണമെന്നും പണിതന്മാർ സദസ്സിനെ ഉൽബോധിപ്പിച്ചു.
"നമ്മുടെ ആത്മ സംസ്കരണത്തിന് പ്രവാചക സ്മരണയിലൂടെ അവിടന്ന് കാണിച്ചു തന്ന കാണിച്ചു തന്ന മാതൃക അക്ഷരാര്‍ത്ഥത്തില്‍ പിന്‍പറ്റി ജീവിക്കണം. പ്രയാസം അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുകയെന്നതാണ് അജ് വ എന്ന കൂട്ടായ്മയുടെ ലക്ഷ്യം". സ്വീകരണത്തിന് നന്ദി പറഞ്ഞ ടി എ മുഹമ്മദ് ഷാഫി അമാനി സദസ്സിനെ ഉണര്‍ത്തി.
/filters:format(webp)/sathyam/media/media_files/2025/07/14/jiddah-aj-va-2-2025-07-14-12-46-08.jpg)
ജിദ്ദ ഘടകം വൈസ് പ്രസിഡന്‍റ് അബ്ദുള്‍ ലത്ത്വീഫ് കറ്റാനം അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൊന്‍മള, അബ്ദുള്‍ ഖാദര്‍ തിരുനാവായ, സലീം റോഡുവിള, ഷിഹാബുദ്ധീന്‍ കുഞ് കൊട്ടുകാട് തുടങ്ങിയവര്‍ നേതൃത്വ നല്‍കി.
സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു.