"അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കരുത്" - കേളി സമ്മേളനം

author-image
സൌദി ഡെസ്ക്
New Update
keli convension

റിയാദ്: പൊതു ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങീ അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കുന്ന തരത്തിലുള്ള ആഭാസ സമരങ്ങളാണ് കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷം നടത്തുന്നതെന്നും, ഈ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കേരളം നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങൾ തകർക്കരുതെന്നും കേളി സനയ്യ അർബെൻ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

ചില ഒറ്റപ്പെട്ട സംഭവങ്ങൾ മുൻ നിർത്തി കേരളത്തിൻ്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി കുത്തകകൾക്ക് യഥേഷ്ടം കടന്നു വരാനുള്ള അവസരമൊരുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം.

കഴിഞ്ഞ 9 വർഷത്തിനിടെ ആരോഗ്യ മേഖലയിൽ മാത്രം പൊതു മേഖലയെ ആശ്രയിക്കുന്ന ജനങ്ങളുടെ കണക്കിൽ  നൂറു ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലും സ്ഥിതി മറിച്ചല്ല.

നിജസ്ഥിതി ഇതാണെന്നിരിക്കെ അനാവശ്യ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. എന്നാൽ സർക്കാരിൻ്റെ ഗുണഭോക്താക്കളായ കേരള ജനത ഇത്തരം സമരാഭസങ്ങൾ തള്ളികളയുമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഒമ്പതാമത് സനയ്യ അർബെൻ ഏരിയാ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ നടന്നു.

keli convension-2

ഏരിയ പ്രസിഡണ്ട് അജിത് കുമാർ കുളത്തൂർ താൽക്കാലിക അധ്യക്ഷനായ സമ്മേളത്തിൽ ഏരിയാ രക്ഷാധികാരി സമിതി അംഗം ജോർജ് ആമുഖ പ്രസംഗം നടത്തി.

കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജാഫർ ഖാൻ ഉഴമലയ്ക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സഫർ വരവ് ചിലവ് കണക്കും, കേളി ജോയിൻ സെക്രട്ടറി സുനിൽകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഒൻപത് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം രക്ഷാധികാരി കമ്മിറ്റി അംഗം ഷമീർ കുന്നുമ്മൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ഉഴമലയ്ക്കൽ ട്രഷറർ സഫർ എന്നിവർ മറുപടി പറഞ്ഞു.

സമ്മേളനം 19 അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോർജ് പ്രസിഡണ്ട്, മൊയ്തീൻകുട്ടി സുനിൽ ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ട്മാർ, ജാഫർ ഖാൻ ഉടമയ്ക്കൽ സെക്രട്ടറി, അബ്ദുൾ നാസർ, സെയ്തലവി ജോയിൻ സെക്രട്ടറിമാർ, സഫർ ട്രഷറർ, അബ്ദുൽ സത്താർ ജോയിൻ ട്രഷറർ, അജിത് കുമാർ, രാജൻ പി കെ, അബ്ദുൽ റഷീദ്, ഹരിദാസൻ പി കെ, ഷാജി കൊച്ചുകുഞ്ഞ്, സുരേഷ് ബാബു, അഷറഫ്, ജയകുമാർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

സമ്മേളനത്തിൽ അഞ്ചു പ്രമേയങ്ങൾ പാസാക്കി ഷമീം, കുമാർ, ഉമ്മർ, ഫിറോസ്, ഹിലർ, മെഹ്റൂഫ്, അബ്ദുൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ സത്താർ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി കേന്ദ്രസമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു.

അജിത് കുമാർ കുളത്തൂർ, വിജയകുമാർ, മഹറൂഫ് എന്നിവർ പ്രസീഡിയം, ജാഫർഖാൻ, സഫർ, സുനീർ ബാബു എന്നിവർ സ്റ്റിയറിങ്, ജോർജ്, അബ്ദുൾ നാസർ, നൗഷാദ്  മിനിട്സ്, ഷാഫി, മൊയ്തീൻകുട്ടി, മുഹമ്മദ് കുഞ്ഞ് പ്രമേയം, അബ്ദുൽ സത്താർ, സൈതലവി, രാജൻ പി കെ, അഷറഫ് എന്നിവർ ക്രെഡൻഷ്യൽ, ഹരിദാസൻ പി കെ, നൗഷാദ് എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

രക്ഷാധികാരി സെക്രട്ടറി ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തിരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, രാമകൃഷ്ണൻ, ബിജു തായമ്പത്ത്, അബ്ദുൽ ഗഫൂർ ആനമങ്ങാട് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറി ജാഫർ ഖാൻ ഉഴമലയ്ക്കൽ  നന്ദി പറഞ്ഞു.

Advertisment