"മുഹമ്മദ് അലി ശിഹാബ് തങ്ങൾ മുസ്ലിം സമുദായത്തെ നേർവഴിക്ക് നയിച്ച മഹാൻ" - അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ

author-image
സൌദി ഡെസ്ക്
New Update
kmcc makkah

മക്ക: പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയ മുസ്ലിം സമുദായത്തെ നേർവഴിയിൽ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ പറഞ്ഞു.  

Advertisment

മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും വഴിയിൽ പാണക്കാട് തങ്ങൾ സമുദായത്തെ നയിച്ചു.   രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ അടുത്ത് വരുന്ന ജനങ്ങൾക്ക്‌ വേണ്ടി പാണക്കാട് തങ്ങൾ പ്രവർത്തിച്ചു.

ഇന്ത്യാ മഹാരാജ്യത്തു മറ്റ് സമസ്താനങ്ങളിൽ ഇല്ലാതെ പോയ മുസ്ലിം സമൂഹത്തിന്റെ പുരോഗതി കേരളത്തിൽ ഉണ്ടായത് പാണക്കാട് തങ്ങന്മാർ സ്മുദായത്തെ നയിച്ചത് കൊണ്ടാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ രാഷ്ട്രീയ നേതൃതം പാണക്കാട് തറവാടാണെന്നും പ്രതിസന്ധികളിൽ പാണക്കാട് തങ്ങന്മാരോടൊപ്പം ഉറച്ചു നിൽക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഉണർത്തി.

kmcc makkah-2

ഏത് പ്രതിസന്ധിയെയും തന്റെ ചെറു പുഞ്ചിരികൊണ്ട് നേരിട്ട സ്നേഹത്തിന്റെ പ്രകാശഗോപുര മായിരുന്നു പാണക്കാട് തങ്ങളെന്ന് അനുസ്മരണ യോഗത്തിൽ അധ്യക്ഷത് വഹിച്ച സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ പറഞ്ഞു.

കേരളത്തിലുടനീളം പ്രവർത്തിക്കുന്ന തങ്ങളുടെ പേരിലുള്ള ഡയാലിസിസ് സെന്ററുകൾ ഹോസ്പിറ്റലുകൾ ബൈത്തു റഹ്മകൾ എന്നിവ പാണക്കാട് തങ്ങൾ എത്രത്തോളം കേരളീയ മുസ്ലിം സാമൂഹത്തെ സ്വാധീനിച്ചു എന്നതിന് തെളിവാണെന്നും ശിഹാബ് തങ്ങളുടെ ജീവിതത്തിൽ നിന്നും കെഎംസിസി പ്രവർത്തകർ മാതൃകകൾ ഉൾകൊള്ളണമെന്നും അദ്ദേഹം ഉപദേശിച്ചു.

ശിഹാബ് തങ്ങൾ പ്രാർത്ഥന സദസ്സിന് അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ നേതൃതം നൽകി. മുസ്തഫ മുഞ്ഞക്കുളം മുസ്തഫ മലയിൽ കുഞ്ഞാപ്പ പൂക്കോട്ടൂർ സക്കീർ കാഞ്ഞങ്ങാട് സിദ്ധീഖ്‌ കൂട്ടിലങ്ങാടി സമീർ കൊട്ടുകര എന്നിവർ പ്രസംഗിച്ചു. മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും എം സി നാസർ നന്ദിയും പറഞ്ഞു.

Advertisment