/sathyam/media/media_files/2025/08/04/obit-abdul-majeed-2025-08-04-18-45-07.jpg)
ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിന് സമീപമുള്ള അൽആർദയിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശിയും പരേതനായ മൂഴിക്കൽ മൊയ്‌തീനിന്‍റെ മകനുമായ അബ്ദുൽ മജീദ് (46) ആണ് വിടചൊല്ലിയത്. ഭാര്യ: സുമയ്യ. മക്കളില്ല. സൗദിയിൽ തന്നെയുള്ള സിറാജ് സഹോദരനാണ്.
ജിസാലെ അൽആര്‍ദയിൽ കഫ്റ്റീറിയ തൊഴിലാളിയായ അബ്ദുൽ മജീദിനെ തിങ്കളാഴ്ച്ച കാലത്ത് ഷോപ്പിൽ ആയിരിക്കേ സംഭവിച്ച ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അസുഖം മൂർച്ഛിത്തതിനാൽ ജിസാനിലെ തന്നെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെയായിരിക്കേ മരണം സംഭവിക്കുകയുമായിരുന്നു.
മൃതദേഹം ജിസാനിൽ തന്നെ മറവ് ചെയ്യുമെന്ന് മജീദിന്റ സഹോദരൻ സിറാജ് അറിയിച്ചു. നടപടികളിൽ സഹായവുമായി കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.
പതിനാല് വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ മജീദ് കുറച്ചു കാലം ജിദ്ദയിൽ ഉണ്ടായിരുന്നു.