New Update
/sathyam/media/media_files/2025/08/14/akasha-thoranam-2025-08-14-17-11-28.jpg)
ജിദ്ദ: സൗദി അറേബ്യയുടെ ആകാശത്തിന് വ്യാഴം സന്ധ്യ മുതൽ അത്യപൂർവ നക്ഷത്രത്തിളക്കം. ക്ഷീരപഥത്തിൽ രൂപപ്പെടുന്ന ഈ അത്യപൂർവ നക്ഷത്ര വലയം രണ്ടാഴ്ചക്കാലം സൗദി മണ്ണിൽ നിന്ന് കാണാം. ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചതാണ് ഇക്കാര്യം.
Advertisment
ആകാശം ഒട്ടും മേഘാവൃതമോ മലീനകൃതമോ അല്ലെങ്കിൽ നന്ഗ്ന ദൃഷ്ടികൾ കൊണ്ട് ഈ ആകാശാലങ്കാരം ആസ്വദിക്കാം. ഈ വർഷം വാനിൽ രൂപപ്പെടുന്ന കൗതുകകരമായ ജ്യോതിശാസ്ത്ര കാഴ്ചകളിൽ ഒന്നാണ് ഇതെന്നും സൊസൈറ്റി പ്രസ്താവന വിശേഷിപ്പിച്ചു.
നക്ഷത്രത്തോരണം വീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം അസ്തമയത്തിന് തൊട്ടുടനെയും സ്ഥലം നഗര വെട്ടങ്ങളിൽ നിന്ന് അകലെയുള്ളതുമാണെന്നും ജ്യോതിശാസ്ത്ര സൊസൈറ്റി ചൂണ്ടിക്കാട്ടി.