/sathyam/media/media_files/2025/08/17/make-7-2025-08-17-00-04-14.jpg)
ജിദ്ദ: മുതിർന്ന തലമുറക്ക് ആരോഗ്യ ജീവിതത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന് നൽകി ശ്രദ്ധേയമായ മേക് 7 വയോജന ആരോഗ്യ കൂട്ടായ്മ ജിദ്ദയിൽ ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യ ദിനം ആവേശത്തുടിപ്പോടെ ആഘോഷിച്ചു.
കൂടായ്മയുടെ സ്ഥാപകനും ക്യാപ്റ്റനുമായ വിമുക്ത ഭടൻ ഡോ. സലാഹുദ്ധീൻ, ബ്രാൻറ് അംബാസഡർ അറക്കൽ ബാവ എന്നിവർ നിർദേശിച്ച പ്രകാരം അരങ്ങേറിയ ദിനാചരണം വ്യത്യസ്തത പുലർത്തി.
ഇതുപ്രകാരം, ത്രിവർണ പതാകയുടെ സ്റ്റിക്കർ നെഞ്ചിൽ ആലേഖനം ചെയ്തായിരുന്നു അംഗങ്ങൾ പതിവ് വ്യായാമത്തിന് അണിനിരന്നത്. തുടർന്ന്, വടംവലി മൽസരം, ഷൂട്ടൗട്ട്, ബോൾ പാസ്സിങ്ങ്, ബോട്ടിൽ വാട്ടർ ഫില്ലിങ്ങ് ഗെയിമുകളും അരങ്ങേറി.
മെക് സെവൻ മുതിർന്ന അംഗം അബ്ബാസ് ചെമ്പൻ തോട്ടശ്ശേരിയറ പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കെ.എം.എ ലത്തീഫ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
അലസമായ പ്രഭാതങ്ങൾ അർത്ഥപൂർണമാക്കി തലമുറകൾക്ക് ആരോഗ്യം പകരുന്ന മേക് 7 ചെയ്യുന്നത് വലിയ സാമൂഹ്യ സേവനമാണെന്നും എത്രയോ സ്വാതന്ത്ര്യ ദിനങ്ങൾ കഴിഞ്ഞുപോയെങ്കിലും മേക് 7 വന്നതിന് ശേഷമുള്ള സ്വാതന്ത്ര്യ ദിനാഘോഷം ആവേശത്തുടിപ്പിന്റെതായെന്നും ഈ ഉന്മേഷത്തിന് മേക് 7 ശില്പിയോടും നേതൃനിരയോടും കാടപ്പെട്ടിരിക്കുന്നതായും രാജ്യാന്തര പ്രമോട്ടർ ഡോ. അബ്ദുൾറഹ്മാൻ പാമങ്ങാടൻ അഭിപ്രായപ്പെട്ടു.
അര്‍ശദ് കിനാശ്ശേരി, വിലാസ് കുറുപ്പ് പന്തളം, ഇബ്‌റാഹിം ശംനാട്, മുഹമ്മദ് പാലത്തിങ്ങല്‍, ഹമീദ് മണലായ, കാമരാജ് ചൈന്നൈ, അഹമ്മദ് ബംഗ്ലാദേശ്, ഹസ്സന്‍ ഇല്ലിക്കല്‍, ഇബ്‌റാഹീം തളിപ്പറമ്പ് ആശംസകള്‍ നേര്‍ന്നു.
മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. നജീബ് പടിക്കൽ സ്വാഗതവും ഷിഹാബ് കിഴക്കുംപറമ്പ് നന്ദിയും പറഞ്ഞു.
ഷഫീഖ് പാലക്കാട്, സമീർ എയർ വിങ്സ്, സി ടി ഗഫൂർ വേങ്ങര, ജാവിദ് നിലമ്പൂർ, അൻസാർ ഫാൽക്കൺ, സലാം ആലപ്പുഴ, നൗഷാദ് വണ്ടൂർ, ഉസ്മാൻ ചാവക്കാട്, ലക്മിൽ ദുറാ, ആലുങ്ങൽ ചെറിയ മുഹമ്മദ്, ഷരീഫ് തിരൂർ തുടങ്ങിയവർ നേതൃത്വം നൽകി.