/sathyam/media/media_files/2025/08/18/obit-dileep-kumar-2025-08-18-13-39-10.jpg)
ദമ്മാം: സൗദി പ്രവാസിയായ കൊല്ലം നിലമേല്‍ സ്വദേശി ദിലീപ് കുമാര്‍ ചെല്ലപ്പന്‍ ആശാരി (58) നാട് കണ്ടിട്ട് 12 വര്‍ഷങ്ങളായി. അസുഖവും നിയമപ്രശനങ്ങളും ഏറെ ദുരിതത്തിലാക്കിയ ദിലീപ് കുമാർ ഒടുവിൽ സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്കുള്ള വഴി തെളിഞ്ഞു. അങ്ങിനെ നാട്ടിലേക്ക് പുറപ്പെടാനിരിക്കേ തലേന്നാൾ ദിലീപ് കുമാർ യാത്രയായത് പരലോകത്തേക്കും.
സൗദി കിഴക്കൻ പ്രവിശ്യയിൽ ഇക്കഴിഞ്ഞ ദിവസമാണ് സങ്കടപ്പെടുത്തുന്ന സംഭവം. വര്‍ക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്പത് വര്‍ഷമായി താമസരേഖയും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഇല്ലാതെയാണ് സൗദിയിൽ കഴിഞ്ഞിരുന്നത്.
ഇതിനിടെ പലവിധ അസുഖബാധകളും അദ്ദേഹത്തിനുണ്ടായി. ഇക്കാര്യങ്ങൾ ശദ്ധയിൽ പെട്ട പ്രദേശത്തെ മലയാളി സാമൂഹ്യ പ്രവർത്തകരാണ് ദിലീപ് കുമാറിനെ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയത്.
ദമ്മാമിലെ കെ എം സി സി കാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ അഷ്റഫ് കണ്ണൂർ, ഇന്ത്യന്‍ എംബസി സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടൻ, മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.
അങ്ങിനെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്സിറ്റും നേടി പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് തലേന്നാൾ പുലര്‍ച്ചയോടെ ദിലീപ് കുമാർ മരണപ്പെടുന്നത്.
പന്ത്രണ്ട് വര്‍ഷം മുമ്പ് ഭാര്യയുടെ മരണത്തോടെയാണ് ദിലീപ് നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നു വെച്ചത്. പിന്നീട് അ്മ്മയും മരിച്ചുവെങ്കിലും നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ഇക്കാര്യത്തിന് രംഗത്തുള്ള സാമൂഹ്യ ഷാജി വയനാട് അറിയിച്ചു.