/sathyam/media/media_files/2025/08/20/saudi-oger-ltd-2025-08-20-12-39-08.jpg)
ജിദ്ദ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2016ല്‍ അടച്ചുപൂട്ടിയ സൗദിയിലെ പ്രമുഖ കരാര്‍ കമ്പനിയായിരുന്ന സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ ബാക്കിയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.
സൗദിയിൽ ഉടനീളമായി 3500 മലയാളികൾ ഉൾപ്പെടെ പതിനായിരത്തോളം ഇന്ത്യക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനമായിരുന്നു സൗദി ഓജർ കമ്പനി.
ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട ഇന്ത്യൻ ജീവനക്കാർ അവരുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, നിലവിലെ താമസ വിലാസം തുടങ്ങിയ വിവരങ്ങള്‍ സഹിതം https://ehqaq.sa/saudiogerreq/action/signup/lang/en എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി അറിയിച്ചു.
തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയിൽ നിന്നും അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന വി.കെ സിംങ് അടക്കം കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
സാമ്പത്തിക തകര്‍ച്ച കാരണം കമ്പനി അടച്ചുപൂട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് 10 മാസത്തെ ശമ്പള കുടിശ്ശികയും പതിറ്റാണ്ടുകളുടെ സേവനാനന്തര ആനുകൂല്യവും ലഭിക്കാനുണ്ടായിരുന്നു.
കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യ കുടിശ്ശികകള്‍ വിതരണം ചെയ്യുന്നതിന് യൂസഫ് അബ്ദുള്‍റഹ്‌മാന്‍ അല്‍സൈ്വലമിനെ ചുമതലപ്പെടുത്തിയതായി എംബസി അറിയിച്ചു.