/sathyam/media/media_files/2025/08/20/obit-thresiamma-antony-2025-08-20-14-17-58.jpg)
ജുബൈൽ (സൗദി അറേബ്യ): വിസിറ്റിങ് വിസയിൽ സൗദിയിലെ ജുബൈലിലുള്ള മക്കളുടെ അടുത്തേക്ക് എത്തിയ ശേഷം അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിലാവുകയും മക്കളോട് സംസാരിച്ചു കൊണ്ടിരിക്കേ മരണപ്പെടുകയും ചെയ്ത കോട്ടയം സ്വദേശിനിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. കറുകച്ചാൽ സ്വദേശിനിയും ജോസഫ് - അന്നാമ്മ ദമ്പതികളുടെ മകളുമായ ത്രേസ്യാമ്മ ആന്റണി (69) ആണ് മരിച്ചത്.
ഭർത്താവ്: കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ട ആന്റണി ജോസഫ്. മക്കൾ: ജോസഫ്, മറിയ (ഇവർ സൗദിയിലാണുള്ളതും). ഒരു മാസത്തോളമായി ഇവർക്ക് ശ്വാസതടസ്സവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് താമസ സമീപത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയിരുന്നു.
ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ മകളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
സൗദിയിലെ സർക്കാർ നടപടികൾക്ക് ശേഷം ത്രേസ്യാമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി ഇക്കാര്യത്തിൽ കർമ്മ രംഗത്തുണ്ടായിരുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.