/sathyam/media/media_files/2025/09/04/obit-sasheesan-2025-09-04-12-41-14.jpg)
റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ നിലത്തേക്ക് വീണ് സാമൂഹ്യ പ്രവർത്തകൻ കൂടിയായ മലയാളി മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ മൊട്ടമ്മൽ പരേതനായ ഗോപാലൻ - കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ (57) ആണ് മരിച്ചത്.
ഭാര്യ: രജനി, മക്കൾ: സ്നേഹ, ഗോപിക. സഹോദരങ്ങൾ: സുജാത പി .കെ, ശശി. പി.കെ, മരുമകൻ: യദു.
അൽഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 30 വർഷമായി അൽഖർജിലെ സഹന ഏരിയയിൽ വെൽഡിങ് വർക്ക്‌ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന സതീശൻ. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു.
കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.