മദീനാ ദുരന്തം: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ മുഴുദിന കൺട്രോൾ റൂം തുറന്നു

ഹൈദരാബാദിൽ നിന്നെത്തിയ 42 ഇന്ത്യൻ ഉംറ തീർത്ഥാടകരാണ് സംഭവത്തിൽ മരണപ്പെട്ടത്

New Update
1001411885

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ 24x7 കൺട്രോൾ റൂം ആരംഭിച്ചു.  

Advertisment

ഹെൽപ്പ് ലൈനിന്റെ ബന്ധപ്പെടാനുള്ള വിവരങ്ങൾ താഴെ:

8002440003 (ടോൾ ഫ്രീ)

00966122614093

00966126614276

00966556122301 (വാട്ട്സാപ്പ്) 

ഹൈദരാബാദിൽ നിന്നെത്തിയ 42 ഇന്ത്യൻ ഉംറ തീർത്ഥാടകരാണ് സംഭവത്തിൽ മരണപ്പെട്ടത്. ഇവരിൽ 11 പേർ കുട്ടികളാണ്.

  ഇവർ സഞ്ചരിച്ചിരുന്ന ബസ് ഇന്ധന ടാങ്കറുമായി ഇടിക്കുകയും തൽക്ഷണം കത്തിയമരുകയുമായിരുന്നു.

 മക്കയിൽ വെച്ചുള്ള ഉംറ അനുഷ്‍ഠനത്തിന് ശേഷം മദീനാ സിയാറത്തിനായി പോവുകയായിരുന്നു തീർത്ഥാടക സംഘം.

മൃതദേഹങ്ങളും മറ്റു ഇരയായവരുമുള്ള ആശുപത്രികളിലും ഫീൽഡിലുമായി ഇന്ത്യൻ ഔദ്യോഗിക പ്രവർത്തകരും കമ്മ്യൂണിറ്റി വളണ്ടിയർമാരും അതാത് കാര്യങ്ങൾ നിർവഹിച്ചു കൊണ്ട് കർമ്മ നിരതാരാണെന്നും സൗദിയിലെ ബന്ധപ്പെട്ട എല്ലാ ഏജൻസികളും വകുപ്പുകളുമായുള്ള നിരന്തര ബന്ധങ്ങളും നിർലോഭം നടന്നുകൊണ്ടിരിക്കുന്നതായും റിയാദിലെ എംബസി അധികൃതരും ജിദ്ദയിലെ കോൺസുലേറ്റ് അധികൃതരും വിവരിച്ചു.  

ജിദ്ദയിലെ കോൺസുലേറ്ററുമായുള്ള ഏകോപനത്തോടെ തെലുങ്കാനാ സർക്കാറിലെ ബന്ധപ്പെട്ടവരുമായും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സൗദിയിലെ ഇന്ത്യൻ കേന്ദ്രങ്ങൾ അറിയിച്ചു.

Advertisment