റിയാദ്: മയക്കുമരുന്ന് കടത്ത്, കൊലപാതകം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച)നജ്‌റാൻ മേഖലയിൽ വെച്ച് രണ്ട് എത്യോപ്യൻ പൗരന്മാരെയാണ് വധിച്ചത്.
രാജ്യത്തേക്ക് വലിയ അളവിൽ ഹാഷിഷ് കടത്തിയതിനാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
ഇതുകൂടാതെ, മക്ക മേഖലയിൽ വെച്ച് മറ്റൊരു സൗദി പൗരനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒരു സൗദി പൗരനെയും മന്ത്രാലയം വധശിക്ഷയ്ക്ക് വിധേയനാക്കി.