/sathyam/media/media_files/2025/12/16/riyadh-city-2025-12-16-18-56-23.jpg)
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് അന്താരാഷ്ട്ര തലത്തിൽ അഭിമാന നേട്ടം. മിഡിൽ ഈസ്റ്റിൽ ആദ്യമായി ‘ഗ്ലോബൽ ആക്ടീവ് സിറ്റി’ എന്ന അംഗീകാരം നേടുന്ന നഗരമായി റിയാദ് മാറി. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) പിന്തുണയോടെ പ്രവർത്തിക്കുന്ന ആക്ടീവ് വെൽബീയിങ് ഇൻഷിയേറ്റീവ് (എഡബ്ല്യുഐ) ആണ് ഈ സർട്ടിഫിക്കറ്റ് റിയാദിന് സമ്മാനിച്ചത്.
ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിലും, ശാരീരിക പ്രവർത്തനങ്ങൾക്ക് അനുകൂലമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും, സമൂഹ ക്ഷേമം ശക്തിപ്പെടുത്തുന്നതിലും റിയാദ് കൈവരിച്ച മുന്നേറ്റമാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടു.
/filters:format(webp)/sathyam/media/media_files/2025/12/16/riyadh-city-3-2025-12-16-18-56-34.jpg)
നഗരവാസികൾക്ക് സൗകര്യപ്രദമായ പൊതുസ്ഥലങ്ങൾ, വിശാലമായ നടപ്പാതകളും സൈക്കിൾ ട്രാക്കുകളും, ആധുനിക കായിക കേന്ദ്രങ്ങളും, സമൂഹത്തെ സജീവമാക്കുന്ന വിവിധ പദ്ധതികളും ഉൾപ്പെടുത്തി സമഗ്രമായ നഗരവികസന മാതൃകയാണ് റിയാദ് നടപ്പാക്കിയിരിക്കുന്നത്.
റിയാദ് സിറ്റി റോയൽ കമ്മീഷൻ സിഇഒ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-സുൽത്താൻ ഈ നേട്ടത്തിന് പിന്നിൽ ശക്തമായ നേതൃത്വ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/12/16/riyadh-ciy-2-2025-12-16-18-56-56.jpg)
സർട്ടിഫിക്കറ്റ് നേടുന്നതിൽ നിർണായക പങ്കുവഹിച്ച കായിക മന്ത്രാലയം, സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവർക്കു അദ്ദേഹം നന്ദി അറിയിച്ചു. ഈ മഹത്തായ ശ്രമത്തിൽ 20-ലധികം സ്ഥാപനങ്ങൾ കൈകോർത്തുവെന്നും അധികൃതർ അറിയിച്ചു.
ഈ അന്താരാഷ്ട്ര അംഗീകാരം, ആരോഗ്യകരവും സജീവവുമായ നഗരമായി റിയാദിനെ ലോക മാപ്പിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us