New Update
/sathyam/media/media_files/2025/06/24/saudi-death-tcr-2025-06-24-17-10-50.jpg)
ദമ്മാം: സൗദി ദമ്മാമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചയോടെ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് അസൈനാറും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Advertisment
അപകടത്തിൽ സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ(18) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളുടെ നില ഗുരതരമാണ് സിദ്ദീഖും ഭാര്യയും മറ്റ് കുട്ടികളും ചികിത്സയിലാണ്.
സന്ദർശക വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കുന്നതിന് ബഹറൈനിൽ പോയി തിരിച്ച് റിയാദിലേക്ക് വരുന്നതിനിടെയാണ് അപകടം. ദമ്മാം റിയാദ് ഹൈവേയിൽ ഖുറൈസിന് സമീപം ഹുറൈറയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.