ഗിന്നസ് ബുക്കിൽ ഇടം നേടി സൗദി അറേബ്യയിലെ ദൈർഘ്യമേറിയ വളവില്ലാത്ത റോഡ്, പ്രത്യേകതകൾ ഇങ്ങനെ

New Update
road saudi


സൗദി അറേബ്യ: വളവില്ലാത്ത ദൈർഘ്യമേറിയ റോഡ് എന്ന ബഹുമതി ഇനി സൗദി അറേബ്യക്ക് സ്വന്തം. ഗിന്നസ് ലോക റെക്കോർഡിൽ 256 കിലോമീറ്റർ വളവില്ലാ പാത സ്ഥാനം പിടിച്ചു. ഓസ്‌ട്രെലിയയെ പിന്തള്ളിയാണ് ഈ നേട്ടം.

Advertisment

റിയാദ് അൽ ഖർജി റോഡ്,ദുബായിലേക്ക് പോകുന്ന ബത്തഹ ചെക്ക് പോയിന്റ് വരെ മണൽകാട് കൊണ്ട് പരന്നുകിടക്കുന്ന മരുഭൂമിയിൽ കൂടി നോക്കത്താ ദൂരത്ത് ഒരേ പോലെ നീണ്ട നിവർന്നു കിടക്കുന്ന പാതയാണ്.


റബ്ഹാ അൽ ഖലി എന്ന മരുഭൂമിയിൽ പാത നിർമ്മിച്ചിരിക്കുന്ന, യമൻ- സൗദിഅറേബ്യ ഒമാൻ- യുഎഇ എന്നിവിടങ്ങളിൽ നീണ്ട് പരന്നുകിടക്കുന്ന മരുഭൂമിയാണിത്.ഫഹദ് രാജാവിന്റെ ഭരണകാലത്ത് സ്വകാര്യ യാത്രയ്ക്ക് വേണ്ടി നിർമ്മിച്ചതാണ് ഈ പാത.


എണ്ണയാൽ സമ്പന്നമായ അൽ ഹർദ്  യുഎഇയോട് ചേർന്ന പ്രദേശവും കൂടിയാണ്.ഇവിടെ നിന്ന് ഖത്തറിലേക്കും ദുബായിലേക്കും 
ഒമാനിലേക്കും യാത്രചെയ്യാം. മറ്റു റോഡ് വഴി യാത്ര ചെയ്യുന്നതിനേക്കാൾ ഒന്നരമണിക്കൂർ എളുപ്പമാണ്. 


ഈ റോഡ് വഴി യാത്ര ചെയ്യുന്നവർ മണൽക്കാറ്റ് സൂക്ഷിക്കുക എന്ന മുന്നറിയിപ്പും ഉണ്ട്. ഒട്ടകങ്ങൾ ഇറങ്ങാൻ സാധ്യതയുള്ള റോഡുമാണ്.

Advertisment