മദീനയിൽ നിന്ന് മടങ്ങവേ മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ ഖുലൈസിൽ മരണപെട്ടു

ഉംറ നിർവഹിച്ച ശേഷം മദീനാ സിയാറത്തിലായിരുന്ന മുഹമ്മദലി തിരിച്ച് മക്കയിലേക്ക് മടങ്ങുകയായിരുന്നു.

New Update
1001231268

ഖുലൈസ് (സൗദി അറേബ്യ): വിശുദ്ധ ഉംറ നിർവക്കാനെത്തിയ മലയാളി മദീനാ - മക്കാ റൂട്ടിലെ യാത്രക്കിടെ മരണപ്പെട്ടു.

Advertisment

മലപ്പുറം, മക്കരപ്പറമ്പ്, പഴമൊള്ളൂർ, മീനാർകുഴി സ്വദേശി നെച്ചിക്കോടൻ മുഹമ്മദലി (56) ആണ് വിടപറഞ്ഞത്. 

ഉംറ നിർവഹിച്ച ശേഷം മദീനാ സിയാറത്തിലായിരുന്ന മുഹമ്മദലി തിരിച്ച് മക്കയിലേക്ക് മടങ്ങുകയായിരുന്നു.

മടക്ക യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഖുലൈസ് എന്ന സ്ഥലത്ത് വെച്ച് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.   

മൃതദേഹം ഖുലൈസ് ജനറൽ ഹോസ്പിറ്റലിലാണ്. മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഖുലൈസ് കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.

Advertisment