പ്രവാസി സാഹിത്യോത്സവ്: ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു

New Update
kalalayam

ജിദ്ദ: പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സംഘാടകരായ കലാലയം സാംസ്കാരിക വേദി സൃഷ്ടികൾ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, മലയാള കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്.

Advertisment

നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലിക പുലർത്തുന്നതുമായിരിക്കണം സൃഷ്ടികൾ. കഥ 500 വാക്കിലും കവിത 40 വരിയിലും കവിയരുത്‌. 

നവംബര്‍ 25നു മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി പുരസ്‌കാരങ്ങൾക്ക് അർഹമായ രചനകൾ  തിരഞ്ഞെടുക്കും.

സൃഷ്ടികൾ kalalayamgulf@gmail.com എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക. മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക. എന്നാൽ, രചയിതാവിന്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുതെന്നും  സംഘാടകർ  അറിയിച്ചു.

Advertisment