/sathyam/media/media_files/2025/12/02/untitled-2025-12-02-12-01-18.jpg)
ജിദ്ദ: സൗദിയിലെ എയർബസ് അപ്‌ഡേഷനുകൾ ചുരുങ്ങിയ സമയത്തിനകം കാര്യക്ഷമമായി പൂർത്തിയായെന്ന് സൗദി ഗതാഗത മന്ത്രി എഞ്ചി. സാലിഹ് അൽജാസർ.
സുരക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയർ - ഹാർഡ് വെയർ അപ്ഡേറ്റ് ചെയ്യാനായി തിരിച്ചുവിളിച്ച എയർബസ് A320 വിമാനങ്ങളിലെ അപ്‌ഡേഷൻ നടപടികൾ സൗദി വ്യോമയാന ഓപ്പറേറ്റർമാർ ഉയർന്ന കാര്യക്ഷമതയോടെയും കുറഞ്ഞ സമയത്തിനകവും പൂർത്തിയാക്കിയതായി സൗദി ഗതാഗത മന്ത്രി എഞ്ചി. സാലിഹ് അൽജാസർ അറിയിച്ചു.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അപ്‌ഡേറ്റുകൾ പൂർത്തിയാക്കിയെന്നത് സൗദിയിലെ എയർ ഓപ്പറേറ്റർമാർക്ക് സുരക്ഷ, അത് ഉറപ്പാക്കുന്നതിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ എന്നിവയോടുള്ള സമ്പൂർണ്ണ പ്രതിബദ്ധ അടയാളപ്പെടുത്തുന്നതാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടി.
സോളാർ വികിരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിലെ മുൻനിര വിമാന നിർമാണ കമ്പനിയായ എയർബസ് അവരുടെ A320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പ്രഖ്യാപിക്കുകയും അതിനായി ഏകദേശം ആറായിരം വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
ഇത് വിമാനങ്ങളുടെ മുൻനിശ്ചിത ഷെഡ്യൂളുകളെ സാരമായി ബാധിക്കുന്നതാണ്. അതേസമയം, ഇക്കാര്യത്തിൽ സൗദിയിലെ വിമാന സർവീസ് കമ്പനികൾ സ്വീകരിച്ച വിളംബംവിനായുള്ള നടപടികൾ ഷെഡ്യുളുകളെ മാറ്റിമറിക്കതെയാക്കിയെന്നും സൗദി സിവിൽ ഏവിയേഷൻ വകുപ്പ് വിവരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us