റഫ കയ്യേറ്റം: സൗദി - ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തി

ബുധനാഴ്ച വൈകുന്നേരം, , ഉപരോധിച്ച ഗസ്സ  മുനമ്പിൻ്റെ തെക്കേ അറ്റത്തുള്ള  റഫാ  നഗരം വിട്ടുപോകാൻ  ജനങ്ങളോട് ആവശ്യപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ  "ശക്തമായ" ആക്രമണം റഫയുടെ നേർക്ക് നടത്തുമെന്ന്  ഭീഷണി മുഴക്കിയിരുന്നു.

New Update
saudi iran1

ജിദ്ദ:   ഫലസ്തീനിലെ ഗസ്സയിൽ  ഇസ്രായേൽ അധിനിവേശം നിർബാധം തുടരവേ ഇറാൻ വിദേശകാര്യ മന്ത്രി  ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ  സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ടെലിഫോണിൽ വിഷയം ചർച്ച ചെയ്തു.  ഇരു രാജ്യങ്ങളുടെയും വാർത്താ ഏജൻസികളാണ് ഇക്കാര്യം  അറിയിച്ചത്.

Advertisment

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക്  പുറമെ പ്രാദേശികവും രാജ്യാന്തര താളത്തിലുമുള്ള  സംഭവവികാസങ്ങളും  ഇരുവരും   ചർച്ച ചെയ്തതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.   പ്രത്യേകിച്ചും ഗസ്സ -  ഈജിപ്ത്  അതിർത്തിയിലെ റഫ നഗരത്തിൽ  അരങ്ങേറുന്ന  ഇസ്രായേൽ  അതിക്രമങ്ങൾ, ഏറ്റവും പുതിയ  സംഭവവികാസങ്ങൾ, ഗാസ മുനമ്പിലെ പൊതുവെ മാനുഷിക സാഹചര്യം,  ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ  ഇരുവരും  അവലോകനം ചെയ്‌തെന്നും വാർത്താ ഏജൻസികൾ വിവരിച്ചു.

ബുധനാഴ്ച വൈകുന്നേരം, , ഉപരോധിച്ച ഗസ്സ  മുനമ്പിൻ്റെ തെക്കേ അറ്റത്തുള്ള  റഫാ  നഗരം വിട്ടുപോകാൻ  ജനങ്ങളോട് ആവശ്യപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ  "ശക്തമായ" ആക്രമണം റഫയുടെ നേർക്ക് നടത്തുമെന്ന്  ഭീഷണി മുഴക്കിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, റഫയിലുള്ള  ഏകദേശം 1.4 മില്യൺ ജനങ്ങളിൽ  ഭൂരിഭാഗം ആളുകളും യുദ്ധം മൂലം മറ്റു ദിക്കുകളിൽ നിന്ന്  പലായനം ചെയ്തു എത്തിയവരാണ്.   ഒരു വലിയ അഭയാർത്ഥി ക്യാമ്പാണ്  റഫാ നഗരം മൊത്തത്തിൽ.    ഇസ്രായേൽ സൈന്യം ഇതുവരെ കരമാർഗ്ഗം അധിനിവേശം നടത്തിയിട്ടില്ലാത്ത ഗാസാ മുനമ്പിലെ ഒരേയൊരു വലിയ നഗരവുമാണ് റാഫ.

Advertisment