/sathyam/media/media_files/rzLpyWDSSZ8zx9MVyAxM.jpg)
ജിദ്ദ: തെക്കൻ സൗദിയിൽ ഒരു വീടിന് തീപിടിച്ച് അകത്ത് ഉറങ്ങുകയായിരുന്ന നാല് കുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ചവർ സഹോദരങ്ങളാണ്. തെക്കൻ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റിൽ രാത്രി രണ്ടര മണിയോടെയായിരുന്നു അത്യാഹിതം.
അഞ്ചു പെൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് മക്കളുടെ പിതാവായ അലി ബിൻ മാനിഅ അൽഹസ്സനി അൽഖഹ്താനി എന്ന സൗദി പൗരന്റെ വീട്ടിലുണ്ടായ ദുരന്തത്തിൽ അദ്ദേഹത്തിന്റെ നാല് ആൺമക്കളാണ് അഗ്നിയ്ക്ക് ഇരകളായത്. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ട കുട്ടികൾ.
/sathyam/media/media_files/UbsHrGFtXopZDiJollC9.jpg)
പ്രദേശത്തെ ഒരു സ്‌കൂളിൽ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന അദ്ദേഹം അർദ്ധരാത്രി രണ്ടിന് ശേഷം വീടിന് തീപിടിക്കുന്നത് കണ്ട് ഞെട്ടി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ പെൺകുട്ടികൾ ഉറങ്ങുകയായിരുന്ന റൂമിൽ നിന്ന് അവരെ പരിക്കുകളില്ലാതെ രക്ഷിക്കാനായെന്ന് ഇരകളുടെ പിതാവ് മാധ്യമങ്ങളോട് വിവരിച്ചു.
ആൺ കുട്ടികൾ കിടന്നിരുന്ന റൂമിലേക്ക് കയറി അവരെ രക്ഷിക്കാൻ കഴിയാത്തത്ര വീട് അഗ്നി വിഴുങ്ങുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവസ്ഥലത്തു വെച്ചും നാലാമത്തെ കുട്ടി അടുത്തുള്ള ആശുപത്രിയിലെ ഐ സി യുവിൽ കിഴിഞ്ഞ ശേഷവുമാണ് മരണപ്പെട്ടത്.
സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അൽഅൽകാമി ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ അലി മാനിഅയുടെ വീട്ടിലെത്തി അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us