ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മറ്റി - ജിദ്ദ കമ്മറ്റി ഇഫ്താറും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു.

ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മറ്റി - ജിദ്ദ കമ്മറ്റി ഇഫ്താറും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറല്‍ ബോഡി പൊതുയോഗത്തില്‍ കെ സി ഫൈസൽ ബാബു സ്വാഗതം പറഞ്ഞു

New Update
othayi

ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മറ്റി - ജിദ്ദ കമ്മറ്റി ഇഫ്താറും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറല്‍ ബോഡി പൊതുയോഗത്തില്‍ കെ സി ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഷ്‌റഫ് വി ടി  അധ്യക്ഷം വഹിച്ചു. രക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. 

Advertisment

സെക്രട്ടറി അമീൻ  പ്രവര്‍ത്തന/  സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ടി മുജീബ്  സ്വാലാഹി റമ്ദാൻ സന്ദേശം നൽകി, കമ്മിറ്റി ഭാരവാഹികളായ  സുനീര്‍ കെ.പി ചാത്തല്ലൂർ, ഷബീബ് ബാബു, യു പി ജുനൈസ്, മുഹിസിന ടീച്ചർ അബ്ദുൽ ഗഫൂർ, കെ പി നിയാസ് ,    കെ ടി നാസ്സർ റിയാദ്, തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.   

ഒതായി-ചാത്തല്ലൂര്‍ പ്രദേശത്തുനിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ആരിഫ് വി ടി, സിജാഹ് വി ടി എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി, ഗഫൂർ പിസി നന്ദി പറഞ്ഞു

Advertisment