അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/MLS7xGPsqOyEgNXlhbYP.jpg)
ജിദ്ദ: വിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് വളണ്ടിയർ സേവനം നൽകുന്നതിനുള്ള തയാറെടുപ്പുകൾ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രവിശ്യ പൂർത്തിയാക്കി. ജിദ്ദയിൽ ചേർന്ന നേതൃയോഗത്തിൽ വളണ്ടിയർ വിംഗ് ജനറൽ ക്യാപ്റ്റനായി ഉസാമ ഫറോക്കിനെ തെരഞ്ഞെടുത്തു.
Advertisment
ഹജ്ജിനു മുമ്പും ഹജ്ജ് ദിവസങ്ങളിലും ശേഷവുമായി മീനായിലും, മക്ക അസീസിയായിലുമായി നൂറിലേറെ സന്നദ്ധ പ്രവർത്തകരെ സേവനത്തിന് നിയോഗിക്കാനാണ് തീരുമാനം.
പ്രവിശ്യാ പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കമ്മിറ്റി അംഗങ്ങളായ അശ്റഫ് പാപ്പിനിശ്ശേരി, മുനീർ വിളയാങ്കോട്, സി.എച്ച്.ബശീർ,ഉസാമ ഫറോക്ക് തുടങ്ങയവർ നേതൃയോഗത്തിൽ സംബന്ധിച്ചു.