/sathyam/media/media_files/qQk374qNoHwazIAiyRtm.jpg)
റിയാദ്: കേളി കലാസാംസ്കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീൻ 40 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. സൗദി റിയാദിലെ 'സാവറി ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ് 'കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കേളിയുടെ കേന്ദ്ര കമ്മറ്റി അംഗം, ഏരിയാ സെക്രട്ടറി, ഏരിയാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഏരിയ തലത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ നഹ്ദ യുണിറ്റ് സെക്രട്ടറി വിനയൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും കേളി കേന്ദ്ര കമ്മറ്റി അംഗം ഹുസൈൻ മണക്കാട്, റോദ ബ്രാഞ്ച് സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയാ ട്രഷറർ ഷാജി കെ കെ, ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, കൂടാതെ ഏരിയാ കമ്മറ്റി അംഗങ്ങൾ, ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങൾ, നെഹ്ദ യൂണിറ്റിലെ അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയാ കമ്മറ്റിയുടെ ഉപഹാരം ഏരിയാ സെക്രട്ടറിയും, യുണിറ്റ് കമ്മറ്റിയുടെ ഉപഹാരം നഹ്ദ യുണിറ്റ് സെക്രട്ടറിയും കൈമാറി. യാത്രയയപ്പ് ചടങ്ങിന് സൈനുദ്ദീൻ നന്ദിപറഞ്ഞു.