/sathyam/media/media_files/rOdCwK3IKW9pkxTgX9MC.jpg)
മക്ക : ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെല്ലിന്റെ വോളന്റിയർ മീറ്റ് മക്കാ അസീസിയയിലുള്ള പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 250ന് മേലെ വോളന്റിയർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്.
ഒരു പതിറ്റാണ്ടോളമായുള്ള പരിശുദ്ധ ഹജ്ജ് കർമ്മ സന്നദ്ധ സേവന രംഗത്തെ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വോളന്റിയർമാരുടെ സേവനങ്ങളും, സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെ ഹാജിമാർക്കായുള്ള ആരോഗ്യരംഗത്തെ നിസ്തുല പ്രവർത്തനങ്ങളും ഏറെ പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും വർഷങ്ങളായുള്ള ഒഐസിസി സെൻട്രൽ കമ്മിറ്റി സന്നദ്ധ സേവകരുമായുള്ള ഹജ്ജ് രംഗത്തെ സേവനപരമായ ബന്ധം, പല വ്യക്തിത്വങ്ങളേയും പേരെടുത്തു പരാമർശിക്കുന്ന രീതിയിലേക്ക് സുദൃഢമാക്കാൻ സാധിച്ചുവെന്നും വോളന്റിയർ മീറ്റ് ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോ കോർഡിനേറ്റർ ഇൻ ചാർജ്ജ്, ഡോക്ടർ മുഹമ്മദ് അബ്ദുൽ മൊഹി സിദ്ധിഖി അഭിപ്രായപ്പെട്ടു.
ജലീൽ കണ്ണൂർ ഖിറാഅത്ത് നടത്തി. ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ചെയർമാൻ നിസാം കായംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതം ആശംസിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് വോളന്റിയർമാർക്കുള്ള ആരോഗ്യ ബോധവൽക്കരണം ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗത്തിലെ കോ കോർഡിനേറ്റർ ഡോക്ടർ ടിറ്റോ റഹീം, ഡോക്ടർ ശംസുദ്ദീൻ എന്നിവരും ഹജ്ജ് വോളന്റിയർമാർക്കുള്ള സേവനരംഗത്തെ മാർഗ്ഗനിർദ്ദേശങ്ങൾ സീനിയർ വൈസ് പ്രസിഡന്റ് ഹാരിസ് മണ്ണാർക്കാടും നൽകുകയുണ്ടായി.
വോളന്റിയർ ജാക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം, ഔട്ട് ഓഫ് സ്റ്റേറ്റ് കോ കോർഡിനേറ്റർ അബ്ദുൽ ജലീൽ അബറാജ് സർഫറാസ് തലശ്ശേരിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ദിലീപ് താമരക്കുളം, സാക്കിർ കൊടുവള്ളി, ജലീൽ പുതിയങ്ങാടി, മുഹമ്മദ് ഷാ കൊല്ലം, നൗഷാദ് തൊടുപുഴ, ഹംസ മണ്ണാർക്കാട്, ഷംനാദ് തിരുവനന്തപുരം, ഷംല ഷംനാസ്, റോഷ്‌ന നൗഷാദ് , ഹസീന മുഹമ്മദ് ഷാ, നിസാ നിസാം, ഷബാന ഷാനിയാസ്, ജസീന അൻവർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ കൺവീനർ അൻവർ ഇടപ്പള്ളി നന്ദിയും പറഞ്ഞു.